mamooty-fahad-movie-video-viral
പ്രഖ്യാപനം മുതലേ സിനിമാ പ്രേമികൾ കാത്തിരുന്ന മമ്മുട്ടി ചിത്രമാണ് ഭീഷ്‍മ പര്‍വം. ചിത്രം തിയറ്ററുകളിൽ ആവേശം നിറയ്ക്കുകയാണ്. ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുകയാണ് ചിത്രം. മാത്രമല്ല ഇപ്പോൾ 50 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ് ചിത്രം. റിലീസ് ചെയ്ത് ആറ് ദിവസത്തിലാണ് 50 കോടിയിലേക്ക് ചിത്രം എത്തിയത്.
അതേസമയം ലോകവ്യാപക ബോക്സ് ഓഫിസിൽ നിന്നാണ് ഈ നേട്ടം. 50 കോടി ക്ലബിലെത്തിയതിന്റെ പോസ്റ്റര്‍ ട്രേഡ് അനലിസ്റ്റുകളാണ് പുറത്തുവിട്ടത്.
അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം മാർച്ച് 3നാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ആദ്യ ദിവസം കേരളത്തിലെ തിയറ്ററുകളിൽ നിന്ന് മാത്രം 3.676 കോടി രൂപയാണ് നേടിയത്. ചിത്രത്തിൽ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, നദിയ മൊയ്‍തു, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.
കൂടാതെ അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സംഗീതം സുഷിന്‍ ശ്യാം. അഡീഷണല്‍ സ്ക്രിപ്റ്റ് രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്‍സ് ആര്‍ജെ മുരുകന്‍, വരികള്‍ റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ സുനില്‍ ബാബു, ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ തപസ് നായക്, സ്റ്റണ്ട് ഡയറക്ടര്‍ സുപ്രീം സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…
ദില്ലി : വിമാനയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പവർ ബാങ്കുകളുടെയും ലിഥിയം ബാറ്ററികളുടെയും ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ്…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കൻ സേനയുടെ പിടിയിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്ലോറസിനെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങളുമായി…
വെനിസ്വലയിൽ കടന്നു കയറി ആ രാജ്യത്തെ പ്രസിഡന്റിനെയും , അദ്ദേഹത്തിൻറെ പത്തിനിറയെയും തട്ടിക്കൊണ്ടു പോയ ഡൊണാൾഡ് ട്രൂമ്പിന്റെ നടപടി ഇപ്പോൾ…
അമേരിക്കൻ സൈന്യം ബലമായി പിടിച്ചു കൊണ്ടുവന്ന വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള മെട്രോപൊളിറ്റൻ…
മൂന്നാം പിണറായി സർക്കാർ വരുമോ ? ഭരണവിരുദ്ധ വികാരം എങ്ങനെ ? ബിജെപിയുടെ ശക്തി എങ്ങനെ ? കോൺഗ്രസിന് വേണ്ടി…