Saturday, December 27, 2025

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് മാറ്റി, മലയാള ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ തിയേറ്ററില്‍ എത്തുന്നില്ലെന്ന് പരാതി

കൊച്ചി: മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ത്രില്ലര്‍ ചിത്രം ‘ദ പ്രീസ്റ്റി’ന്റെ റിലീസ്‌ മാറ്റിവച്ചു. ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയുടേയതാണ് തീരുമാനം. സെക്കന്‍ഡ് ഷോയ്ക്ക് അനുമതി ലഭിക്കാതെ ബി​ഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ട എന്നാണ് തീരുമാനം. ഫെബ്രുവരി നാലിന് ആയിരുന്നു റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നത്.

പ്രീസ്റ്റിന്റെ സെന്‍സറിങ് കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. കൊവിഡ് ഇടവേളയ്ക്കു ശേഷം തുറന്ന തിയറ്ററുകളിലേക്ക് മലയാളത്തില്‍നിന്ന് എത്തുന്ന ആദ്യ താരചിത്രമാണ് പ്രീസ്റ്റ്. തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയുടെ സിനിമയായ ‘മാസ്റ്ററി’ന്റെ റിലീസോടെയാണ് കേരളത്തില്‍ തീയറ്ററുകള്‍ തുറന്നത്. ജയസൂര്യയുടെ വെള്ളമാണ് ആദ്യമായി തിയറ്ററില്‍ എത്തിയ മലയാളം ചിത്രം.

Related Articles

Latest Articles