ബറൈച്ച്: ഒന്നര വയസ്സുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയെ വെടിവച്ച് വീഴ്ത്തി പിടികൂടി. ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് കാലിന് വെടിവെച്ചത്. ഉത്തർപ്രദേശിലെ ബറൈച്ച് ജില്ലയിലാണ് 30കാരനായ പ്രതി ഒന്നരവയസുള്ള കുട്ടിയെ പീഡിപ്പിച്ചത്. അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ എടുത്ത് അടുത്തുള്ള സ്കൂളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ഗ്രാമവാസികൾ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാൻ ആയില്ല. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. കുഞ്ഞിനെ അന്വേഷിച്ചിറങ്ങിയ നാട്ടുകാർ തന്നെയാണ് പ്രതിയെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. ഐപിസി, പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് പ്രതി രക്ഷപ്പെട്ട് ഓടിയത്. പിന്നാലെ പൊലീസ് ഇയാളുടെ കാലില്‍ വെടിവച്ച് വീഴ്ത്തി പിടികൂടുകയായിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

