Sunday, May 26, 2024
spot_img

കേരളത്തിൽ ബാറുകള്‍ അടഞ്ഞു തന്നെ കിടക്കും;​ നികുതി സെക്രട്ടറിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല. ബാറുടമകളുടെ സംഘടന പ്രതിനിധികളുമായി നികുതി സെക്രട്ടറിയും ബവ്കോ എംഡിയും ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമാകാതെ പിരിഞ്ഞു. വെയര്‍ഹൗസ് മാര്‍ജിന്‍ കൂട്ടിയതിനാല്‍ മദ്യത്തിന്‍റെ പാഴ്സല്‍ വില്‍പ്പന നഷ്ടമാണെന്ന ബാറുടമകളുടെ ആക്ഷേപം ന്യായമാണെങ്കിലും, ഉടന്‍ തീരുമാനമെടുക്കാനാകില്ലെന്ന് നികുതിസെക്രട്ടറി ചര്‍ച്ചയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തലത്തിലെ ചര്‍ച്ചയ്ക്ക് ശേഷമേ വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളു. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ബാറുകളും കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലറ്റുകളും പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ നഷ്‌ടം സഹിച്ച്‌ മദ്യവില്പയില്ലെന്ന് ബാറുടമകള്‍ വ്യക്തമാക്കി.

എന്നാൽ വെയര്‍ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയ ബെവ്കോയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ബാറുകളും കണ്‍സ്യൂമര്‍ഫെഡ് ഔട്‌ലെറ്റുകളും തിങ്കഴാഴ്ച മുതല്‍ അടച്ചിട്ടത്. ലാഭ വിഹിതം നാമമാത്രമായതിനാല്‍ മദ്യം പാഴ്സല്‍ വില്‍പന പ്രായോഗികമല്ലെന്നാണ് ബാറുടമകളുടെ നിലപാട്. അതേസമയം ബെവ്കോ ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സംസ്ഥാനത്ത് മദ്യവില്‍പനയില്‍ പ്രതിസന്ധിയില്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles