Saturday, October 24, 2026

യുവാവും യുവതിയും കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി: സംഭവം ചാവക്കാട്

തൃശൂർ: യുവതിയും യുവാവും കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി. ചാവക്കാട് പഴയ നഗരസഭ കെട്ടിടത്തിന് മുകളില്‍ നിന്നാണ് ഇവര്‍ ചാടിയത്. തുടർന്ന് ഇവർ കുടുംബശ്രീ ഹോട്ടലിന് മുകളിലാണ് പതിച്ചത്.

ഉടനെ തന്നെ യുവതിയെയും,യുവാവിനെയും ചാവക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചാവക്കാട് ബസ് സ്റ്റാന്റിനടുത്ത് താമസിക്കുന്ന അക്ഷിത് (23), സ്മിന (18) എന്നിവരാണ് ചാടിയത്.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മാത്രമല്ല ഫയര്‍ഫോഴ്‌സിന്റെയും പൊലീസിന്റെയും ഏറെ നേരം നീണ്ട പരിശ്രമത്തിന് ശേഷമാണ് ഇരുവരെയും താഴെയിറക്കിയത്. തുടര്‍ന്ന് രണ്ട് പേരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉയരത്തിൽ നിന്നും ചാടിയതിനെ തുടർന്ന് ഇരുവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

Related Articles

Latest Articles