Monday, December 15, 2025

പുതുവത്സരത്തിനു കേക്കെടുത്ത് ഭാര്യ മുഖത്തേക്ക് എറിഞ്ഞു; പ്രതികാരം തീർക്കാൻ ചെന്ന യുവാവ് ഭാര്യയുടെ മാതാവിന്റെ തലയ്ക്കടിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട്: ഭാര്യാ മാതാവിനെ തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിൽ മരുമകൻ അറസ്റ്റിൽ.

കോഴിക്കോട് വളയം കല്ലുനിര സ്വദേശി ചുണ്ടേമ്മൽ 25 കാരനായ ലിജിൻ ആണ് അറസ്റ്റിലായത്.

പരുക്കേറ്റ വളർപ്പാംകണ്ടി പുഴക്കൽ സ്വദേശിനി മഹിജ (48) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം (ശനിയാഴ്ച) ഉച്ചയ്ക്കായിരുന്നു സംഭവം. കുടുംബകലഹമാണ് ആക്രമണത്തിന് കാരണമെന്നു പോലീസ് പറഞ്ഞു.

പിണങ്ങിപ്പോയ ഭാര്യയ്ക്ക് പുതുവത്സരത്തോടനുബന്ധിച്ച് ലിജിൻ കേക്ക് വാങ്ങി നൽകിയിരുന്നു. എന്നാൽ, ഭാര്യ കേക്കെടുത്ത് ലിജിന്റെ മുഖത്തെറിഞ്ഞു. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ ചെന്നപ്പോഴാണ് സംഭവമുണ്ടായത്. വളയം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡിൽ വിട്ടു.

Related Articles

Latest Articles