Saturday, January 3, 2026

വീണ്ടും ലൗജിഹാദ്; നിരന്തരം പിന്തുടർന്ന് വിവാഹാഭ്യർത്ഥന; ഹിന്ദു പെൺകുട്ടിയെ ആസിഡ് ഒഴിച്ച് കൊല്ലുമെന്ന് ഭീഷണിപെടുത്തിയ മതമൗലികവാദി പിടിയിൽ

ഭോപ്പാൽ: ലൗജിഹാദിന് ശ്രമിച്ച മതതീവ്രവാദി പിടിയിൽ. 19 കാരിയായ ഹിന്ദുപെൺകുട്ടിയെ ഭീഷണിപ്പെടുത്തി വിവാഹം കഴിക്കാൻ നിർബന്ധിച്ച മോനു മൻസൂരി(22) ആണ് പിടിയിലായത്. മദ്ധ്യപ്രദേശിലെ ഖാണ്ഡവയിലാണ് സംഭവം.

നഴ്‌സിംഗ് വിദ്യാർത്ഥിയായ യുവതിയെ നിരന്തരം പിന്തുടരുകയും വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു. യുവതി വിവാഹാഭ്യർത്ഥന നിരസിച്ചതോടെ ഇയാൾ ഭീഷണിപ്പെടുത്തി. മുഖത്ത് ആസിഡ് ഒഴിക്കുമെന്നും കഴുത്തറത്ത് കൊല്ലുമെന്നുമായിരുന്നു ഭീഷണി.

പെൺകുട്ടിയുടെ വാട്‌സ്ആപ്പ് നമ്പർ സംഘടിപ്പിച്ച് ഫോണിലൂടെയും ശല്യം തുടർന്നതോടെ യുവതി പോലീസിൽ പരാതി നൽകി. തോക്കും പിടിച്ച് നിൽക്കുന്ന ഫോട്ടോ അയച്ചും പ്രതി ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയിൽ ആരോപിക്കുന്നു. ഇതിന് മുൻപും മറ്റൊരു പെൺകുട്ടിയെ സമാനമായി ഭീഷണിപ്പെടുത്തിയതിന് ഇയാൾക്കെതിരെ പരാതിയുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles