കൊയിലാണ്ടി:പന്ത്രണ്ട് വയസ്സുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ് . ചെങ്ങോട്ടുകാവ് മേലൂർചന്തു നായരുകണ്ടി ബാബുവിനെയാണ് (55) എസ്.ഐ ശ്രീജു അറസ്റ്റ് ചെയ്തത്.
പ്രതിയുടെ അറസ്റ്റ് കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്. പോക്സോ നിയമപ്രകാരം ആണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് പോക്സോ കോടതി റിമാൻഡ് ചെയ്തു.

