അഞ്ചൽ: രണ്ട് കിലോ കഞ്ചാവുമായി ഒരാളെ അഞ്ചൽ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വാളക്കോട് സ്വദേശി വിജയ് ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് വിജയ് കസ്റ്റഡിയിലായത്.
അതേസമയം പ്രതിയിൽ നിന്നും കഞ്ചാവിനോടൊപ്പം ഒരു മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. എക്സൈസ് ഇന്‍സ്പെക്ടര്‍ ബിജു എന്‍. ബേബിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് റെയ്ഡ് നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

