Sunday, December 21, 2025

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ; പൊന്നാനി സ്വദേശി ദില്‍ഷാതാണ്‌ പിടിയിലായത്

മലപ്പുറം: മലപ്പുറത്ത് വൻ ലഹരി വേട്ട. പൊന്നാനിയില്‍ കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിലായി. തൃക്കാവ് സ്വദേശി ദില്‍ഷാദിനെയാണ് മലപ്പുറം ജില്ലാ ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് പിടികൂടിയത്. ഒരു ലക്ഷം രൂപ വിലവരുന്ന 20 ഗ്രാം എംഡിഎംഎയും ചില്ലറ വില്‍പനക്കായി എത്തിയ കഞ്ചാവുമായാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്.

ആവശ്യക്കാര്‍ക്ക് തൂക്കി നല്‍കുന്നതിനുള്ള ഡിജിറ്റല്‍ ത്രാസും കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന 10 പാക്കറ്റ് ഒസിബി പേപ്പറും ഇയാളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊന്നാനി പൊലീസ് വ്യക്തമാക്കി.

Related Articles

Latest Articles