പാലക്കാട്: തൃത്താലയിൽ മാരകമയക്കുമരുന്നായ M.D.M.Aയുമായി യുവാവ് അറസ്റ്റിൽ. ആലൂര് സ്വദേശി 39 കാരനായ മുഹമ്മദലി ബാബുവാണ് പോലീസ് പിടിയിലായത്.
പ്രതിയിൽ നിന്ന് 1.750 ഗ്രാം എം.ഡി.എം.എയും പണവും കണ്ടെടുത്തിട്ടുണ്ട്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അതേസമയം ഇയാൾ അടിപിടി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
തൃത്താല സി.ഐ വിജയകുമാറിന്റെ നേതൃത്വത്തിൽ കോൺസ്റ്റബിൾമാരായ സുരേഷ്, ജിജോ, പ്രവീണ്‍, നിഷ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

