Crime-case-tvm
പാറശ്ശാല: പാറശ്ശാലയിൽ ഭാര്യയുടെ ബന്ധുക്കളും ഗുണ്ടകളും ചേർന്ന് ഭര്‍ത്താവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. മര്യാപുരം കൊച്ചോട്ടുകോണം കരിക്കിന്‍വിള ഭാഗത്ത് വടക്കെ കുഴിവിള വീട്ടില്‍ ജസ്റ്റസിനെയാണ് (48) ഭാര്യയുടെ ബന്ധുക്കള്‍ ആക്രമിച്ചത്.
കുടുംബവഴക്കിനെ തുടര്‍ന്നാണ് ഭാര്യയുടെ ബന്ധുക്കളും ഗുണ്ടകളും ചേർന്ന് ഭര്‍ത്താവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30 നാണ് സംഭവം.
കഴിഞ്ഞ ഒരു വര്‍ഷമായി പിണങ്ങി മാറി മറ്റൊരു വീട്ടില്‍ വാടകക്ക് താമസിക്കുകയായിരുന്നു ജസ്റ്റസിന്‍റെ ഭാര്യയും മക്കളും. ഇതോടെ അവർ പാറശ്ശാല പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന്, ഇന്നലെ പൊലീസിനൊപ്പം ഭാര്യയും അവരുടെ ബന്ധുക്കളും ഭർതൃഗൃഹത്തില്‍ എത്തി. പൊലീസ് വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് യുവതിയെയും മക്കളെയും വീട്ടിലേക്ക് പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് വീടിനു സമീപത്ത് ജസ്റ്റസ് എത്തി. പിന്നീടുണ്ടായ തർക്കത്തിൽ, ഭാര്യയുടെ ബന്ധുക്കള്‍ കമ്പി കൊണ്ട് തലക്കടിച്ചു വീഴ്ത്തുകയും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. തുടർന്ന് ജസ്റ്റസിനെ നാട്ടുകാര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ, ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടേത് 'ഫ്രോഡ്…
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…