കോട്ടയം: ബ്രഹ്മമംഗലത്ത് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഗൃഹനാഥനും മരിച്ചു. കാലായില്‍ സുകുമാരനാണ് ആശുപത്രിയില്‍വച്ച് മരിച്ചത്. ഇതോടെ കുടുംബത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
നിലവിൽ ഇളയമകളായ സുവര്‍ണ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. സുകുമാരന്റെ ഭാര്യ സീന മൂത്തമകള്‍ സൂര്യ എന്നിവരാണ് മരിച്ചത്.
എന്നാൽ സുകുമാരനും ഇളയമകളും ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. എന്നാൽ ഇതിനിടെയാണ് സുകുമാരന്റെ മരണം. മൂത്തമകളുടെ വിവാഹം സമീപകാലത്ത് മുടങ്ങിയ വിഷമം കുടുംബത്തെ അലട്ടിയിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. മറ്റെന്തെങ്കിലും വിഷയങ്ങള്‍ ഉണ്ടോ എന്നകാര്യം പൊലീസ് പരിശോധിച്ച് വരികയാണ്.

