മുംബൈ: തലയിൽ ഹെലികോപ്റ്ററിന്റെ ബ്ലെയ്ഡ് വീണ് യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ഫുല്‍സാംവംഗി ഗ്രാമത്തിലാണ് സംഭവം. സ്വന്തമായി ഒരു ഹെലികോപ്റ്റർ ഉണ്ടാക്കി പറത്തണം എന്നായിരുന്നു 24കാരൻ ഷെയ്ക്ക് ഇസ്മായില്‍ ഷെയ്ക് ഇബ്രാഹിം എന്ന യുവാവിന്റെ സ്വപ്നം.
കഴിഞ്ഞ രണ്ടു വർഷക്കാലമായി ഇബ്രാഹിം സ്വന്തമായി ഹെലികോപ്റ്റർ വികസിപ്പിച്ചെടുക്കുന്നതിനുള്ള പരിശ്രമത്തിലായിരുന്നു. ഹെലികോപ്റ്ററിന്റെ പ്രവർത്തനം ഇബ്രാഹിം പരിശോധിച്ച് ഉറപ്പു വരുത്തുകയായിരുന്നു, അപ്പോൾ ഹെലികോപ്റ്ററിൽ ചില സാങ്കേതിക തകരാർ ഉണ്ടാവുകയും അതിനെ തുടർന്ന് അതിന്റെ ബ്ലെയ്ഡുകളിൽ ഒന്ന് നിലംപതിക്കുകയുമായിരുന്നു.
മാരുതി 800ന്റെ എൻജിൻ ഉപയോഗിച്ചാണ് കോപ്റ്റർ നിർമിച്ചത്. താഴേക്ക് പതിച്ച ബ്ലെയ്ഡ് തലയിൽ വീണതിനെ തുടർന്ന് ഇബ്രാഹിമിന് ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായ മുറിവുകളോടു കൂടി അദ്ദേഹത്തെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു എന്നും പോലീസ് അറിയിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

