വെള്ളറട: തലസ്ഥാനജില്ലയിൽ തിയന്ത്രണംവിട്ട് വന്ന ടെമ്പോ വാനിടിച്ച് കാല്‍നട യാത്രക്കാരനായ ഗൃഹനാഥന് ദാരുണാന്ത്യം. കുറ്റിയാണിക്കാട് തെങ്ങുവിളാകത്ത് വീട്ടില്‍ അജയകുമാര്‍ (56) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ അഞ്ചിന് കുറ്റിയാണിക്കാട്ടില് വെച്ചാണ് അപകടം നടന്നത്.
ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്ന അജയകുമാറിനെ ഇറച്ചിക്കോഴികളെടുക്കാന് പോവുകയായിരുന്ന ടെംപോ ഇടിച്ചു വീഴ്ത്തുകയായിരുന്നു. സമീപത്തെ മതിലും തകര്‍ത്താണ് വാഹനം നിന്നത്. അതേസമയം അജയകുമാറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: പത്മജ, മക്കള്‍: നന്ദു, അപര്‍ണ്ണ.
ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…
അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…
ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…
മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !
സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…
ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…