Saturday, September 26, 2026

നിയന്ത്രണംവിട്ട ടെമ്പോ വാനിടിച്ച് കാല്‍നട യാത്രക്കാരനായ ഗൃഹനാഥന് ദാരുണാന്ത്യം; സംഭവം തിരുവനന്തപുരത്ത്

വെള്ളറട: തലസ്ഥാനജില്ലയിൽ തിയന്ത്രണംവിട്ട് വന്ന ടെമ്പോ വാനിടിച്ച് കാല്‍നട യാത്രക്കാരനായ ഗൃഹനാഥന് ദാരുണാന്ത്യം. കുറ്റിയാണിക്കാട് തെങ്ങുവിളാകത്ത് വീട്ടില്‍ അജയകുമാര്‍ (56) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ അഞ്ചിന് കുറ്റിയാണിക്കാട്ടില്‍ വെച്ചാണ് അപകടം നടന്നത്.

ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്ന അജയകുമാറിനെ ഇറച്ചിക്കോഴികളെടുക്കാന്‍ പോവുകയായിരുന്ന ടെംപോ ഇടിച്ചു വീഴ്ത്തുകയായിരുന്നു. സമീപത്തെ മതിലും തകര്‍ത്താണ് വാഹനം നിന്നത്. അതേസമയം അജയകുമാറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേ​ഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: പത്മജ, മക്കള്‍: നന്ദു, അപര്‍ണ്ണ.

Related Articles

Latest Articles