Wednesday, May 15, 2024
spot_img

മത ആഘോഷത്തിന്റെ ഭാഗമായി കഞ്ഞിയുണ്ടാക്കിക്കൊണ്ടിരുന്ന വലിയ പാത്രത്തിലേക്ക് മറിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

തമിഴ്നാട്: കഞ്ഞി തിളപ്പിക്കുന്ന കുട്ടകത്തില്‍ വീണ് യുവാവ് മരിച്ചു. ദാരുണമായ സംഭവം നടക്കുന്നത് മധുരയിലാണ്. തമിഴ്‌നാട്ടിലെ ആടിവേലി ആഘോഷത്തിന്റെ ഭാഗമായ ചടങ്ങില്‍, വലിയ കുട്ടകങ്ങളില്‍ ആളുകള്‍ കഞ്ഞി തയ്യാറാക്കുന്നതിനിടെയാണ് യുവാവ് തിളച്ചുകൊണ്ടിരിക്കുന്ന പാത്രത്തിലേക്ക് മറിഞ്ഞു വീണത്.

മരിച്ചത് മുത്തുകുമാര്‍ എന്നയാളാണ്. മധുരയിലെ പഴങ്കാനത്താണ് അപകടമുണ്ടായത്. ശരീരത്തില്‍ 65ശതമാനം പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. രാജാജി ആശുപത്രിയില്‍ ആയിരുന്നു മരണം. കഞ്ഞി പാകം ചെയ്യുന്നവരെ സഹായിക്കാനെത്തിയ ഇയാള്‍ തലകറങ്ങി വീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉടന്‍ തന്നെ ആളുകള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പലര്‍ക്കും പൊള്ളലേറ്റു. മിനിറ്റുകളോളം എഴുന്നേല്‍ക്കാന്‍ കഴിയാതെ വന്നതോടെ യുവാവിന് സാരമായി പൊള്ളലേല്‍ക്കുകയായിരുന്നു.

Related Articles

Latest Articles