Man drags man behind scooter after collision between two vehicles; video goes viral
ബംഗളൂരു:കാറിന് പിന്നിൽ കൂട്ടിയിടിച്ചുണ്ടായ തർക്കത്തിനൊടുവിൽ വയോധികനെ സ്കൂട്ടറിന് പിന്നിൽ ഒരു കിലോമീറ്റർ ദൂരം റോഡിലൂടെ വലിച്ചിഴച്ച് യുവാവ്. ബംഗളൂരുവിലെ മഗഡി റോഡിൽ ചൊവ്വാഴ്ചയായിരുന്നു കണ്ണിൽ ചോരയില്ലാത്ത പ്രവർത്തി നടന്നത്. കാറിന് പിന്നിൽ ഇടിച്ചതിന് ശേഷം സ്കൂട്ടര്‍ യാത്രികനായ യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കാർ ഓടിച്ചിരുന്ന മുത്തപ്പ എന്നയാൾ പിടിച്ചു നിർത്താൻ ശ്രമിച്ചു. തുടർന്നാണ് ഇയാൾ മുത്തപ്പയെ ഒരു കിലോമീറ്റർ ദൂരം വലിച്ചിഴച്ചത്.
വൺവേ റോഡിലൂടെ അമിതവേഗത്തിൽ വന്ന സ്കൂട്ടർ കാറിൽ ഇടിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാറിൽ സ്കൂട്ടറിടിച്ചതിനെ തുടർന്ന് മുത്തപ്പയും യുവാവും തമ്മിൽ തർക്കത്തിലായി. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച സ്കൂട്ടർ യാത്രികനെ മുത്തപ്പ പിടിച്ചു നിർത്താൻ ശ്രമിക്കുകയും ഇത് വകവെക്കാതെ അയാൾ സ്കൂട്ടർ മുന്നോട്ട് എടുക്കുകയുമാണുണ്ടായത്. പരിക്കേറ്റ കാർ ഡ്രൈവർ മുത്തപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ യാത്രികനെ കസ്റ്റഡിയിലെടുത്തായി പോലീസ് അറിയിച്ചു.
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…