ലുധിയാന : ലുധിയാന കോടതിയിലുണ്ടായ സ്ഫോടനത്തിന് ( Ludhiana Court Blast) പിന്നില് മുന് പൊലീസ് (Police) ഉദ്യോഗസ്ഥനെന്ന് റിപ്പോർട്ട്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട പൊലീസ് മുൻ ഹെഡ് കോൺസ്റ്റബിൾ ഗഗൻ ദീപ് സിംഗാണ് സ്ഫോടനം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. 2019ല് ഇയാളെ പൊലീസില് നിന്ന് പിരിച്ചുവിട്ടിരുന്നു. ഇയാൾ മയക്ക് മരുന്ന് കേസിൽ രണ്ട് വർഷം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
ഗഗന് ദീപ് സിംഗിന്റെ ശരീരം സ്ഫോടനത്തില് തിരിച്ചറിയാത്ത വിധം ചിതറിപ്പോയിരുന്നു. സ്ഥലത്ത് നിന്ന് ലഭിച്ച തകര്ന്ന ഫോണും സിം കാര്ഡുമാണ് ആളെ തിരിച്ചറിയാന് സഹായിച്ചത്. എന്നാല് ഇയാള്ക്ക് എന്തെങ്കിലും ഭീകര സംഘടനയുമായി ബന്ധമുണ്ടോ എന്ന കാര്യത്തില് വ്യക്തതയില്ല. രണ്ടാം നിലയിലെ 14–ാം നമ്പർ കോടതിക്കു സമീപമുള്ള ശുചിമുറിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.22നായിരുന്നു സ്ഫോടനം നടന്നത്. അതേസമയം പഞ്ചാബിൽ മതസ്പർധ വളർത്താൻ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുണ്ടാവാമെന്ന മുന്നറിയിപ്പ് ഇന്റലിജൻസ് ബ്യൂറോ ൽകിയിട്ടുണ്ട്.
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…
കൊച്ചി : എറണാകുളം മാര്ക്കറ്റിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ കടവുഭാഗം സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തില് പ്രതിയെ ദേശീയ അന്വേഷണ ഏജന്സി (എന്ഐഎ)…
റിയാദ് : വിമാനത്താവളങ്ങള്ക്കും വിശുദ്ധ നഗരങ്ങള്ക്കും നേരെ ആക്രമണം നടത്തുന്ന ഹൂതികള് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭാ…
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…