Sunday, October 4, 2026

ലുധിയാന കോടതിയിലുണ്ടായ സ്ഫോടനത്തിന് പിന്നില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍; നിർണായക വിവരങ്ങൾ പുറത്ത്

ലുധിയാന : ലുധിയാന കോടതിയിലുണ്ടായ സ്ഫോടനത്തിന് ( Ludhiana Court Blast) പിന്നില്‍ മുന്‍ പൊലീസ് (Police) ഉദ്യോഗസ്ഥനെന്ന് റിപ്പോർട്ട്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട പൊലീസ് മുൻ ഹെഡ് കോൺസ്റ്റബിൾ ഗഗൻ ദീപ് സിംഗാണ് സ്ഫോടനം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. 2019ല്‍ ഇയാളെ പൊലീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇയാൾ മയക്ക് മരുന്ന് കേസിൽ രണ്ട് വർഷം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

ഗഗന്‍ ദീപ് സിംഗിന്റെ ശരീരം സ്ഫോടനത്തില്‍ തിരിച്ചറിയാത്ത വിധം ചിതറിപ്പോയിരുന്നു. സ്ഥലത്ത് നിന്ന് ലഭിച്ച തകര്‍ന്ന ഫോണും സിം കാര്‍ഡുമാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്. എന്നാല്‍ ഇയാള്‍ക്ക് എന്തെങ്കിലും ഭീകര സംഘടനയുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. രണ്ടാം നിലയിലെ 14–ാം നമ്പർ കോടതിക്കു സമീപമുള്ള ശുചിമുറിയിൽ വ്യാഴാഴ്‌ച ഉച്ചയ്ക്ക് 12.22നായിരുന്നു സ്ഫോടനം നടന്നത്. അതേസമയം പഞ്ചാബിൽ മതസ്പർധ വളർത്താൻ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുണ്ടാവാമെന്ന മുന്നറിയിപ്പ് ഇന്റലിജൻസ് ബ്യൂറോ ൽകിയിട്ടുണ്ട്.

Related Articles

Latest Articles