Wednesday, October 7, 2026

പുനര്‍ വിവാഹത്തിന് മാട്രിമോണിയല്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് 80കാരന്‍: കഴുത്തറുത്ത്, തല തല്ലിപ്പൊട്ടിച്ച് കൊലപ്പെടുത്തി മകന്‍

പൂനെ: 80ാം വയസില്‍ പുനര്‍ വിവാഹത്തിനു മാട്രിമോണിയല്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി മകന്‍. പൂനെയിലെ രാജ്ഗുരു നഗറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 47കാരനായ മകനാണ് എണ്‍പതുകാരനായ പിതാവിനെ കൊലപ്പെടുത്തിയത്.

പിതാവ് മാട്രിമോണിയല്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തത് അറിഞ്ഞതായിരുന്നു മകനെ അക്രമണത്തിന് പ്രേരിപ്പിച്ചത്. ശേഖര്‍ ബോര്‍ഹാഡി എന്നയാളാണ് ക്രൂരമായ കൊലപാതകത്തിന് ശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

പിതാവിനെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. രാജ്ഗുരു നഗറിലെ നന്ദാദീപ് ഹൗസിംഗ് കോളനിയിലെ നിവാസിയാണ് ശേഖര്‍. ശങ്കര്‍ റാംബാവു ബോര്‍ഹാഡി എന്നയാളാണ് കൊല്ലപ്പെട്ടത്. ഇവിടെ തന്നെയുള്ള ഒരു ബ്യൂറോയില്‍ ഒരു യുവതിയുമായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിച്ചതാണ് ശേഖറിനെ അക്രമത്തിന് പ്രേരിപ്പിച്ചത്.

ശങ്കറിന്‍റെ കഴുത്തില്‍ കത്തികൊണ്ട് വെട്ടിയ ശേഷം മസാല അരയ്ക്കുന്ന കല്ലെടുത്ത് തല തല്ലിപ്പൊട്ടിച്ചാണ് മകന്‍ കൊലപാതകം നടത്തിയത്. തുടർന്ന് പിതാവിന്‍റെ അനക്കം നിലയ്ക്കും വരെ കല്ലുകൊണ്ട് ഇടിച്ചുവെന്നാണ് മകന്‍റെ മൊഴി. കൊലക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അടുക്കളക്കത്തി ഉപയോഗിച്ച് തല വെട്ടി നീക്കാനും ശ്രമിച്ചുവെന്നും ഇയാള്‍ പറയുന്നു. സംഭവത്തില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷണ നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles

Latest Articles