Sunday, December 14, 2025

കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ ഹിഷാം ആണ് മരിച്ചത്. മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സാജിദ് എന്നയാളാണ് ഹാഷിമിനെയും രണ്ട് സുഹൃത്തുക്കളെയും ആക്രമിച്ചത്.

പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ആക്രമിച്ച സാജിദിനായി പഴയങ്ങാടി പോലീസ് തെരച്ചിൽ തുടങ്ങി. ഇയാൾ ഉടൻ പിടിയിലാകുമെന്നാണ് സൂചന. പ്രതിയ്‌ക്കെതിരെ പോലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.

Related Articles

Latest Articles