ദില്ലി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വീട്ടിൽ (Ajit Doval) അതിക്രമിച്ച് കയറാൻ ശ്രമിച്ച ഒരാൾ പിടിയിൽ. ദില്ലിയിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് വാഹനമോടിച്ച് കയറ്റാന്‍ ശ്രമിച്ച ആളാണ് പിടിയിലായത്.
ദില്ലി പോലീസാണ് ഇക്കാര്യം അറിയിച്ചത്. വാഹനമോടിച്ച് കയറ്റാൻ ശ്രമിക്കവെ വീടിന് കാവൽ നിന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞു. യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മാനസിക വൈലക്യമുള്ളയാളാണ് ഇതെന്നാണ് വിവരം.
അതേസമയം വാടകയ്‌ക്ക് എടുത്ത കാറിലാണ് ഇയാൾ അജിത് ഡോവലിന്റെ വീടിന് മുന്നിൽ എത്തിയത് എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. യുവാവിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും. അജിത് ഡോവലിന് സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. എന്നാൽ യുവാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

