CRIME

കൂട്ടുകാരുമൊത്ത് കളിച്ച അഞ്ച് വയസ്സുകാരനെ കൊലപ്പെടുത്തി: പ്രതിയെ നാട്ടുകാര്‍ ജീവനോടെ കത്തിച്ചുകൊന്നു

ദിബ്രുഘട്ട്: അഞ്ച് വയസുകാരനെ കൊലപ്പെടുത്തിയ പ്രതിയെ നാട്ടുകർ കത്തിച്ച് കൊന്നു. അസമിലെ ദിബ്രുഘട്ട് ജില്ലയിലെ റൊഹ്മോരിയിലാണ് സംഭവം. കുട്ടിയെ കൊലപ്പെടുത്തിയ പ്രതി സുനില്‍ താന്തിയെ നാട്ടുകാര്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് ജീവനോടെ കത്തിച്ച് കൊന്നത്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. അഞ്ച് വയസുകാരനായ റൊഹ്മോരിയയിലെ ധോലാജാന്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന ഉജ്ജ്വല്‍ മുരെയെയാണ് പ്രദേശവാസിയായ സുനില്‍ താന്തി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതേതുടർന്ന് പ്രതിഷേധിച്ചെത്തിയ നാട്ടുകാര്‍ ഇയാളെ ജീവനോടെ കത്തിയ്ക്കുകയായിരുന്നു.

സുനിലിന്റെ പുരയിടത്തില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരനും കൂട്ടുകാരും കളിച്ചതില്‍ പ്രകോപിതനായാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് സൂചന. പിന്നാലെ കുട്ടികള്‍ കളിക്കുന്നത് കണ്ടുവന്ന പ്രതി കത്തിയെടുത്ത് ഉജ്ജ്വലിന്റെ കഴുത്ത് മുറിക്കുകയായിരുന്നു.

ഇതോടെ സംഭവമറിഞ്ഞെത്തിയ രോഷാകുലരായ നാട്ടുകാര്‍ സംഘം ചേര്‍ന്നെത്തി സുനിലിനെ പിടികൂടി. ഇയാള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ കിലോമീറ്ററോളം പിന്തുടര്‍ന്ന് പ്രതിയെ പിടികൂടി. തുടർന്ന് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് ദിബ്രുഘട്ട് എസ് പി ശ്വേതാങ്ക് മിശ്ര പറഞ്ഞു.

B4 Admin

Recent Posts

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

10 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

11 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

11 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

11 hours ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

11 hours ago

ദില്ലിയിലെ പ്രതിഷേധത്തിനിടെ വനിതാ പൊലീസിനോട് അനാദരവ് കാട്ടി?. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വനിതാ ഉദ്യോഗസ്ഥരെ തള്ളിമാറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിജെപി

ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…

12 hours ago