കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഉള്ളൂരിലെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയിലായി. തിരുവനന്തപുരം ശ്രീകാര്യത്ത് ഹോട്ടൽ ജീവനക്കാരനായ പയ്യന്നൂര്‍ സ്വദേശി മനോജാണ് പോലീസിന്റെ പിടിയിലായത്. 10 വര്‍ഷം മുമ്പാണ് ഇയാള്‍ തിരുവനന്തപുരത്ത് ജോലിക്കായി എത്തിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്‌തുവരികയാണ്. ആക്രമണോദ്ദേശ്യം വ്യക്തമല്ല. അതേസമയം ഇയാൾ മാനസിക രോഗിയാണെന്നാണ് പോലീസ് ഭാഷ്യം
ഇന്നലെ രാത്രി 12.30ഓടെയാണ് മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മെഡിക്കല്‍ കോളജ് സിഐയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അന്വേഷണസംഘവും കണ്‍ട്രോള്‍ റൂം വെഹിക്കിളും സംയുക്തമായി നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് പ്രതി പിടിയിലായത്. കേന്ദ്രമന്ത്രിയുടെ വീടിനു നേരെയുണ്ടായ ആക്രമണം വൻ സുരക്ഷാ വീഴ്‌ചയാണെന്നും കേന്ദ്രമന്ത്രിയുടെ സുരക്ഷയിൽ ആഭ്യന്തര വകുപ്പ് നിരന്തരം വീഴ്ചവരുത്തുകയാണെന്നും ബിജെപി ആരോപിച്ചിരുന്നു. മന്ത്രിയുടെ ആളില്ലാത്ത വീട്ടിൽ പ്രതി ഏറെനേരം തങ്ങിയതായും ജനൽ ചില്ലുകൾ തകർത്ത് അകത്തുകയറാൻ ശ്രമിച്ചതായും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…