ലണ്ടന്‍: മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ഇത്തവണ വിജയം യുണൈറ്റഡിനൊപ്പം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നഗരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചുരുട്ടിക്കൂട്ടി. ഒലെയുടെ സംഘം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് വിജയിച്ചത്.
സിറ്റിയുടെ സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ മികച്ച പോരാട്ടമാണ് യുണൈറ്റഡ് പുറത്തെടുത്തത്. യുണൈറ്റഡിനായി മാര്‍ക്കസ് റാഷ്ഫോര്‍ഡ്(23), ആന്റണി മാര്‍ഷ്യല്‍(29) എന്നിവര്‍ സ്കോര്‍ ചെയ്തു. യുണൈറ്റഡിന്റെ ആദ്യ ഗോള്‍ പെനാല്‍റ്റിയില്‍ നിന്നാണ് പിറന്നത്. 85-ാം മിനിറ്റില്‍ നിക്കോളാസ് ഒറ്റാമെന്‍ഡി സിറ്റിയുടെ ആശ്വാസ ഗോള്‍ നേടി.
വിജയത്തോടെ യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. തോല്‍വിയോടെ സിറ്റിയുടെ കിരീടപ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. ഒന്നാമതുള്ള ലിവര്പൂളിനേക്കാള് 14 പോയിന്റ് പിറകിലാണ് മാഞ്ചസ്റ്റർ സിറ്റി.

