കോട്ടയം: കേരളം ഏറെ ലജ്ജയോടെ നോക്കി കണ്ട കേസായിരുന്നു കാഞ്ഞിരപ്പള്ളിയിലെ മാങ്ങാമോഷണക്കേസ്.ഇടുക്കി എആര്‍ ക്യാംപിലെ സിപിഒ പിവി ഷിഹാബിനെതിരെ പോലീസ് നടപടി സ്വീകരിച്ചിരുന്നു.ഇയാൾക്കെതിരെ നിരവധി കേസുകൾ ഉണ്ടായിരുന്നെന്ന് പിന്നീട് പൊലീസിന് വ്യക്തമായി.ഇപ്പോൾ ഇടുക്കി എആര്‍ ക്യാംപിലെ സിപിഒ ആയിരുന്ന പിവി ഷിഹാബിനെ പിരിച്ചവിട്ടിരിക്കുകയാണ്.ഇയാളില്‍നിന്നു ലഭിച്ച വിശദീകരണം തൃപ്തികരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന്് എസ്പി വിയു കുര്യാക്കോസ് അറിയിച്ചു.
മാങ്ങ മോഷ്ടിച്ചിട്ടില്ലെന്ന മറുപടിയാണ് ഷിഹാബില്നിന്നു ലഭിച്ചത്.2022 സെപ്റ്റംബര്‍ 30ന് പുലര്‍ച്ചെയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ പച്ചക്കറിക്കടയ്ക്കു മുന്നില്‍ വച്ചിരുന്ന പെട്ടിയില്‍നിന്ന് മാങ്ങ മോഷ്ടിച്ചെന്നാണ് കേസ്. ജോലികഴിഞ്ഞെത്തിയ ഷിഹാബ് മാങ്ങ പെറുക്കി സ്കൂട്ടറിന്റെ ഡിക്കിയിലിടുന്നത് കടയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. കടയുടമ ദൃശ്യമടക്കം നല്കിയ പരാതിയില്‍ കേസെടുത്തതോടെ ഷിഹാബിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസിന്റെ സല്പേരിനു കളങ്കമായി എന്ന് ആരോപിച്ച് ഇയാളെ പിരിച്ചുവിടാന്‍ ആഭ്യന്തര വകുപ്പിന് ശുപാര്‍ശ ചെയ്യുകയായിരുന്നു.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…