Wednesday, October 21, 2026

കാഞ്ഞിരപ്പള്ളിയിലെ മാങ്ങാ മോഷണക്കേസ്;ഇടുക്കി എആര്‍ ക്യാംപിലെ സിപിഒ പിവി ഷിഹാബിനെ പിരിച്ചു വിട്ടു

കോട്ടയം: കേരളം ഏറെ ലജ്ജയോടെ നോക്കി കണ്ട കേസായിരുന്നു കാഞ്ഞിരപ്പള്ളിയിലെ മാങ്ങാമോഷണക്കേസ്.ഇടുക്കി എആര്‍ ക്യാംപിലെ സിപിഒ പിവി ഷിഹാബിനെതിരെ പോലീസ് നടപടി സ്വീകരിച്ചിരുന്നു.ഇയാൾക്കെതിരെ നിരവധി കേസുകൾ ഉണ്ടായിരുന്നെന്ന് പിന്നീട് പൊലീസിന് വ്യക്തമായി.ഇപ്പോൾ ഇടുക്കി എആര്‍ ക്യാംപിലെ സിപിഒ ആയിരുന്ന പിവി ഷിഹാബിനെ പിരിച്ചവിട്ടിരിക്കുകയാണ്.ഇയാളില്‍നിന്നു ലഭിച്ച വിശദീകരണം തൃപ്തികരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന്് എസ്പി വിയു കുര്യാക്കോസ് അറിയിച്ചു.

മാങ്ങ മോഷ്ടിച്ചിട്ടില്ലെന്ന മറുപടിയാണ് ഷിഹാബില്‍നിന്നു ലഭിച്ചത്.2022 സെപ്റ്റംബര്‍ 30ന് പുലര്‍ച്ചെയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ പച്ചക്കറിക്കടയ്ക്കു മുന്നില്‍ വച്ചിരുന്ന പെട്ടിയില്‍നിന്ന് മാങ്ങ മോഷ്ടിച്ചെന്നാണ് കേസ്. ജോലികഴിഞ്ഞെത്തിയ ഷിഹാബ് മാങ്ങ പെറുക്കി സ്‌കൂട്ടറിന്റെ ഡിക്കിയിലിടുന്നത് കടയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. കടയുടമ ദൃശ്യമടക്കം നല്‍കിയ പരാതിയില്‍ കേസെടുത്തതോടെ ഷിഹാബിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസിന്റെ സല്‍പേരിനു കളങ്കമായി എന്ന് ആരോപിച്ച് ഇയാളെ പിരിച്ചുവിടാന്‍ ആഭ്യന്തര വകുപ്പിന് ശുപാര്‍ശ ചെയ്യുകയായിരുന്നു.

Related Articles

Latest Articles