India

മണിപ്പൂരിൽ പലയിടങ്ങളിലായി സ്ഫോടനം നടത്തിയ മുഖ്യപ്രതി പിടിയിൽ

മണിപ്പൂരിലെ പലയിടങ്ങളിലായി സ്‌ഫോടനം നടത്തിയ മുഖ്യപ്രതി പിടിയിൽ. തലസ്ഥാനമായ ഇംഫാലിൽ നിന്ന് 46 കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൌണോജം ഋഷി ലുവാങ്ചിൽ നിന്ന് സ്‌ഫോടനത്തിന് ഉപയോഗിച്ച ഡിറ്റണേറ്ററുകളും കോർടെക്‌സ് വയറുകളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നാഷണൽ റവല്യൂഷണറി ഫ്രണ്ട് ഓഫ് മണിപ്പൂരിലെ ഒരു സായുധ സംഘമാണ് തന്നെ റിക്രൂട്ട് ചെയ്തതെന്നും, അജ്ഞാതൻ മുഖേന സംഘടനയുടെ സ്വയം പ്രഖ്യാപിത കമാൻഡറാണ് സ്‌ഫോടകവസ്തുക്കൾ നൽകിയതെന്നും പ്രതി പൊലീസിന് മൊഴി നൽകി. ഓരോ സ്‌ഫോടനത്തിനും 30,000 രൂപയാണ് പ്രതിഫലമെന്നും അയാൾ പറഞ്ഞു.

മെയ് 5 ന് നടന്ന നാഗമാപാല സ്‌ഫോടനത്തിലും, ഖുറൈ തൊയിഡിംഗ്‌ജാം ലെയ്‌കൈ സ്‌ഫോടനത്തിലും, ജൂൺ 5 ന് ഇംഫാലിലെ ലിറ്റിൽ ഫ്ലവർ സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തിലും തനിക്ക് പങ്കുണ്ടെന്ന് ലുവാങ്‌ച സമ്മതിച്ചതായി ഇംഫാൽ വെസ്റ്റ് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.

Kumar Samyogee

Recent Posts

ലോക ശ്രദ്ധ ഫ്ളോറിഡയിലേക്ക് .. ട്രമ്പ് – സെലൻസ്‌കി ചർച്ച നാളെ ; റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ സമവായമുണ്ടാകുമോ എന്നതിൽ ആകാംക്ഷ

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…

35 minutes ago

കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു ; വിടവാങ്ങിയത് മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ രാജ്യത്തെ വിസ്മയിപ്പിച്ച പ്രതിഭ

തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…

43 minutes ago

മറ്റത്തൂർ പഞ്ചായത്തിൽ ‘ഓപ്പറേഷൻ താമര!!’, കോൺഗ്രസിന്റെ മുഴുവൻ അംഗങ്ങളും രാജിവച്ച് ബിജെപി മുന്നണിയിൽ

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…

3 hours ago

ശബരിമല സ്വർണ്ണക്കൊളള ! എം എസ് മണിയും ഡി മണിയും ഒരാൾ തന്നെയെന്ന് എസ്ഐടി ! നിഷേധിച്ച് ഡിണ്ടിഗലിലെ വിവാദ വ്യവസായി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന്…

3 hours ago

കർണ്ണാടകയിലെ ബുൾഡോസർ ആക്ഷനെ വിമർശിച്ച പിണറായിക്ക് മറുപടിയുമായി കോൺഗ്രസ് I DK SIVAKUMAR

അറിയാത്ത കാര്യങ്ങൾ മിണ്ടരുത് ! വാസ്തവമെന്തെന്നറിയാതെ തള്ളി മറിക്കുന്നത് നിർത്തണം. മുഖ്യമന്ത്രി പിണറായി വിജയനെ വാരിയലക്കി കർണ്ണാടക ഉപമുഖ്യമന്ത്രി ഡി…

3 hours ago

പലസ്‌തീനികൾക്ക് വേണ്ടി സമാഹരിച്ച സഹായധനം ഹമാസ് ഭീകരർക്ക് നൽകി !! ഏഴ് പേർ അറസ്റ്റിൽ; കണ്ടെത്തിയത് 67 കോടിയിലധികം രൂപയുടെ ക്രമക്കേട്

റോം : ഗസയിലെ പലസ്‌തീനികൾക്ക് വേണ്ടി സമാഹരിച്ച കോടിക്കണക്കിന് രൂപ ഹമാസിനെ സഹായിക്കാൻ വകമാറ്റിയ ഏഴ് പേരെ അറസ്റ്റ് ചെയ്ത്…

4 hours ago