Sunday, May 12, 2024
spot_img

യുപിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; മരണം ഒൻപതായി

ലക്‌നൗ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ മ​ര​ണം ഒ​ന്‍​പ​താ​യി. 19 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ല്‍ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്. ഹാ​ര്‍​പു​ര്‍ ജി​ല്ല​യി​ലെ വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫാ​ക്ട​റി​യി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്.

നിരവധി പേര്‍ ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം . രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് അറിയുന്നത്.
ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് അപകടം. 25 തൊഴിലാളികള്‍ ഇവിടെ ജോലിയെടുക്കുന്നുണ്ട്. അഗ്നിശമന സേനയുടെ നിരവധി യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ഇ​ല​ക്‌ട്രേ​ണി​ക് സാ​ധ​ന​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​നു​ള്ള അ​നു​മ​തി​യാ​ണ് ഫാ​ക്ട​റി​ക്കു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ഹാ​പു​ര്‍ ഡി​എം മേ​ധാ രൂ​പം അ​റി​യി​ച്ചു.

ഫാ​ക്ട​റി​യി​ലെ ബോ​യി​ല​ര്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ സ​മ​യം നൂ​റി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ള്‍ ഫാ​ക്ട​റി​യി​ലു​ണ്ടാ​യി​രു​ന്നു. അ​പ​ക​ടം സം​ബ​ന്ധി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ ക​മ്മി​ഷ​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. സ്ഫോ​ട​ന​ത്തി​നു കാ​ര​ണ​മാ​യ രാ​സ​വ​സ്തു തി​രി​ച്ച​റി​യാ​ന്‍ ഫോ​റ​ന്‍​സി​ക് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

Related Articles

Latest Articles