ദില്ലി : മദ്യനയ കേസിൽ അറസ്റിലായ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സിബിഐ രജിസ്റ്റർ ചെയ്ത മദ്യനയ കേസിൽ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ.
വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷമാകും ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കുക. വിശദമായ ചോദ്യം ചെയ്യലിന് സിസോദിയയെ കസ്റ്റഡിയിൽ വിട്ടുനല്കണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടേക്കും.
എന്നാൽ ഇദ്ദേഹത്തിന്റെ അറസ്റ്റിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് ആംആദ്മി പാർട്ടി അറിയിച്ചത്. മനീഷ് സിസോദിയ ഉൾപ്പെടെ 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

