പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് പാർട്ടിയിൽനിന്നുള്ള കൊഴിഞ്ഞുപോക്ക് തുടര കയാണ്
രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയപ്പോൾ കമൽനാഥ് കുടുംബ സമേതം ബിജെപിയിൽ പോകുകയാണ് ,രാഹുൽ ഗാന്ധി വയനാടിൽ സമാധാനത്തിനായി എത്തുമ്പോൾ ഡൽഹിയിൽ കോൺഗ്രസ് ഞെട്ടലിലാണ് . പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയിൽനിന്നുള്ള കൊഴിഞ്ഞുപോക്കിനെ ആശങ്കയോടെയാണ് കോൺഗ്രസ് നേതൃത്വം നോക്കിക്കാണുന്നത്. മുതിർന്ന നേതാവ് അശോക് ചവാൻ ബി.ജെ.പിയിൽ എത്തി ആഴ്ചകൾ മാത്രം പിന്നിടുമ്പോഴാണ് മറ്റൊരു മുതിർന്ന കോൺഗ്രസ് നേതാവുകൂടി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേരാൻ ഒരുങ്ങുന്നു എന്ന വാർത്ത വരുന്നത്.
കോൺഗ്രസിന്റെ അതികായന്മാരിൽ ഒരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കമൽനാഥ്, ബി.ജെ.പിയിൽ ചേരുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഏറെക്കാലമായി കോൺഗ്രസിനകത്ത് കമൽനാഥ് അസ്വസ്ഥനായിരുന്നുവെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യം പാർട്ടിയെ ധരിപ്പിച്ചിട്ടുണ്ടായിരുന്നുവെന്നും അടുത്തവൃത്തങ്ങൾ പറയുന്നു.
കമൽനാഥ് ഡൽഹിയിൽ എത്തിയതും മകനും എം.പിയുമായ നകുൽനാഥ്, ട്വിറ്റർ ബയോയിൽ ‘കോൺഗ്രസ്’ എടുത്തുമാറ്റിയതും വളരെ സൂക്ഷ്മമായാണ് രാഷ്ട്രീയ നിരീക്ഷകരടക്കം നോക്കിക്കാണുന്നത്. പാർട്ടിക്കുള്ളിൽ കമൽനാഥിന്റെ ആത്മാഭിമാനത്തിന് ക്ഷതമേറ്റുവെന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായി സജ്ജൻ സിങ് വർമ പറഞ്ഞു. കമൽനാഥ് അപമാനിതനായെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എ.എൻ.ഐയോടു പ്രതികരിച്ചു.
രാഹുൽ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രയുടെ തിരക്കിലാണ്. മുതിർന്ന നേതാക്കളായ ജയ് റാം രമേഷ്, കെ.സി. വേണുഗോപാൽ, രൺദീപ് സുർജെവാലയെപ്പോലെയുള്ളവരാണ് പാർട്ടിയെ നിയന്ത്രിക്കുന്നത്. കോൺഗ്രസിനകത്ത് കമൽനാഥ് ഏറെക്കാലമായി അസ്വസ്ഥനായിരുന്നുവെന്നും കമൽനാഥുമായി അടുത്തവൃത്തങ്ങൾ പറഞ്ഞു.
രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടാത്തത് കൊണ്ടായിരുന്നോ കമൽനാഥ് പാർട്ടിക്കുള്ളിൽ അസ്വസ്ഥനായിരുന്നത് എന്ന ചോദ്യത്തിന്, അത്തരം കാര്യങ്ങൾ ശരിയല്ല എന്നായിരുന്നു അടുത്തവൃത്തങ്ങളുടെ പ്രതികരണം. മധ്യപ്രദേശ് തോൽവിയെ തുടർന്ന് പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കുകയും രാജ്യസഭയിലേക്ക് പരിഗണിക്കാതിരിക്കുകയും ചെയ്ത നിരാശയിൽ ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് ഡൽഹിയിൽ എത്തിയത്. അദ്ദേഹത്തിന്റെ മകനും മധ്യപ്രദേശിൽ നിന്നുള്ള ഏക കോൺഗ്രസ് എംപിയുമായ നകുൽനാഥ് സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ നിന്ന് ‘കോൺഗ്രസ്’ ഒഴിവാക്കിയതും അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു.
ഡൽഹിയിലുള്ള കമൽനാഥ് ബി.ജെ.പി നേതാക്കളെ ആരെയും കണ്ടിട്ടില്ലെങ്കിലും രഹസ്യ ചർച്ചകൾ പുരോഗമിക്കുന്നുവെന്നാണ് സൂചന. മൂന്ന് കോൺഗ്രസ് നേതാക്കൾ പാർട്ടിയിലെത്തുമെന്ന് മധ്യപ്രദേശ് ബി.ജെ.പി അദ്ധ്യക്ഷൻ വി.ഡി.ശർമ്മ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നകുൽനാഥിന്റെ മണ്ഡലമായ ചിന്ത്വാരയിൽ കോൺഗ്രസ് പ്രവർത്തകരുമായി ചർച്ചകൾ നടത്തിയ ശേഷമാണ് കമൽനാഥ് ഇന്നലെ രാവിലെ ഡൽഹിയിലെത്തിയത്. നകുൽനാഥും ഡൽഹിയിലുണ്ട്. ബി.ജെ.പി പ്രവേശനത്തെക്കുറിച്ച് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അതു നിഷേധിക്കാതെ എന്തുണ്ടെങ്കിലും നിങ്ങളോട് പറയുമെന്ന മറുപടിയാണ് കമൽനാഥ് നൽകിയത്. മാദ്ധ്യമ പ്രവർത്തകരോട് ആവേശം കൊള്ളേണ്ട എന്നും പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തെ ചൊല്ലി രാഹുൽ ഗാന്ധി പരസ്യമായി തള്ളിപ്പറഞ്ഞതും പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയതും കമൽനാഥിനെ അസ്വസ്ഥനാക്കിയിരുന്നു. 2020ൽ കമൽനാഥ് നയിച്ച കോൺഗ്രസ് സർക്കാരിനെ വീഴ്ത്തിയ ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിൽ ചേർന്നത് സംസ്ഥാനത്ത് പാർട്ടിക്ക് വൻ തിരിച്ചടിയായിരുന്നു. അടുത്തിടെയാണ് മഹാരാഷ്ട്രയിൽ മിലിന്ദ് ദേവ്റയും മുൻ മുഖ്യമന്ത്രി അശോക് ചവാനും പാർട്ടി വിട്ടത്.

