Friday, May 3, 2024
spot_img

“വെറുമൊരു പേരിൻ്റെ പേരിൽ കൈവെട്ടുന്നവരോടും, കാർട്ടൂൺ വരക്കുന്നവരെ ബോംബിടുന്നവരോടും നിങ്ങളൊക്കെ ഇത്തരം താത്വിക അവലോകനങ്ങളും ട്രോളുമായി ഇറങ്ങാത്തത് എന്തുകൊണ്ടാവും? “- ഇടത് പ്രൊഫൈലുകളുടെ ഇരട്ടത്താപ്പ് തുറന്ന് കാട്ടി സോഷ്യൽ മീഡിയ

ഹിന്ദുക്കളുടെ ഒരു ദേവീ സങ്കല്പത്തെ സിംഹത്തിൻ്റെ പേരാക്കിയതിനെതിരെ വിശ്വഹിന്ദു പരിഷത്ത് കോടതിയെ സമീപിച്ചതിനെ ട്രോളുകളും തമാശയുമാക്കി ആഘോഷിക്കുന്ന അജണ്ടയ്‌ക്കെതിരെ നിരവധി പോസ്റ്റുകളാണ് സമൂഹ മാദ്ധ്യമത്തിൽ പ്രത്യക്ഷപ്പെടുന്നത്. അത്തരത്തിൽ വൈറലാവുകയാണ് കണ്ടന്റ് ക്രിയേറ്ററും ബ്ലോഗറും വ്‌ളോഗറുമായ സനോജ് തെക്കേക്കരയുടെ പോസ്റ്റ്. മാസപ്പടി ആരോപണത്തിൽ എസ്എഫ്ഐഒ അന്വേഷണം റദ്ദ് ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻറെ കമ്പനി എക്‌സാലോജിക്ക് ഹർജി കർണ്ണാടക ഹൈക്കോടതി തള്ളിയതോടെ നിർവീര്യമായിപ്പോയ ഇടത് പക്ഷ പ്രൊഫൈലുകളാണ് വിശ്വഹിന്ദു പരിഷത്ത് നൽകിയ ഹർജിയെ ട്രോളിയുള്ള വാർത്തകൾ കൂടുതലായും പ്രചരിപ്പിച്ചത്.

“രണ്ട് ദിവസമായി ചത്തതുപോലെ കിടന്ന പ്രൊഫൈലുകളൊക്കെ ഇന്നലെ വൈകിട്ടു മുതൽ സിംഹ വിഷയത്തിൽ താത്വിക അവലോകനങ്ങളാൽ സിംഗങ്ങളായി മാറിയത് കണ്ടാണ് ഈ വിഷയത്തിൽ ഒരു ഓൺലൈൻ അന്വേഷണം നടത്തിയത്” – എന്നാരംഭിക്കുന്ന സനോജ് തെക്കേക്കരയുടെ കുറിപ്പ് “വെറുമൊരു പേരിൻ്റെ പേരിൽ കൈവെട്ടുന്നവരോടും, കാർട്ടൂൺ വരക്കുന്നവരെ ബോംബിടുന്നവരോടും നിങ്ങളൊക്കെ ഇത്തരം താത്വിക അവലോകനങ്ങളും ട്രോളുമായി ഇറങ്ങാത്തത് എന്തുകൊണ്ടാവും” എന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.

സനോജ് തെക്കേക്കര പങ്കുവച്ച കുറിപ്പ് വായിക്കാം.

രണ്ട് ദിവസമായി ചത്തതുപോലെ കിടന്ന പ്രൊഫൈലുകളൊക്കെ ഇന്നലെ വൈകിട്ടു മുതൽ സിംഹ വിഷയത്തിൽ താത്വിക അവലോകനങ്ങളാൽ സിംഗങ്ങളായി മാറിയത് കണ്ടാണ് ഈ വിഷയത്തിൽ ഒരു ഓൺലൈൻ അന്വേഷണം നടത്തിയത്….
ഞാൻ കണ്ട ചിലത്….
ഒരുവിധപ്പെട്ട എല്ലാ അടിമ ഹാൻഡിലുകളും ഷെയർ ചെയ്തിരിക്കുന്നത് ദ ഫോർത്തിൻ്റെ ന്യൂസ് കാർഡ് ഇമേജാണ്. രണ്ട് ന്യൂസ് കാർഡാണ് വ്യാപകമായി പ്രചരിച്ചത് അതിനെല്ലാം നല്ല റീച്ചും കിട്ടിയിട്ടുണ്ട്. (എന്തിന് സഫാരി ചാനൽ പോലും ഇപ്പോൾ ക്ലിക്ക് ബൈറ്റ് ലക്ഷ്യം വെച്ചുള്ള തമ്പ്നെയിൽസി ലേക്ക് പോകുമ്പോൾ – കമൻറിൽ) ഇതൊന്നും അത്രവലിയ കുറ്റമൊന്നുമല്ല ഇക്കാലത്ത്.
ഇനി കാര്യത്തിലേക്ക് വന്നാൽ,

ഹിന്ദുക്കളുടെ ഒരു ദേവീ സങ്കല്പത്തെ സിംഹത്തിൻ്റെ പേരാക്കിയതിനെതിരെയാണ് കോടതിയിൽ പെറ്റീഷൻ എന്നാണ് പല നാഷണൽ / ഇൻ്റർനാഷണൽ മീഡിയാ ഹൗസുകൾ വാർത്ത നൽകിയിരിക്കുന്നത്.
എന്തായാലും സംഗതി കോമഡിയാക്കി താത്വിക ട്രോളുകൾ ഇട്ട് ആഘോഷിക്കുന്നവരോട് ഒരു ചോദ്യം.,,
ഇതുപോലെ തന്നെ, വെറുമൊരു പേരിൻ്റെ പേരിൽ കൈവെട്ടുന്നവരോടും, കാർട്ടൂൺ വരക്കുന്നവരെ ബോംബിടുന്നവരോടും നിങ്ങളൊക്കെ ഇത്തരം താത്വിക അവലോകനങ്ങളും ട്രോളുമായി ഇറങ്ങാത്തത് എന്തുകൊണ്ടാവും…🤔🤔

Related Articles

Latest Articles