India

2022ലെ ആദ്യ മൻ കി ബാത്ത് ഇന്ന്; രാവിലെ 11.30ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

ദില്ലി: 2022ലെ ആദ്യ മൻ കി ബാത്ത് (Mann Ki Baat)ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ 85-ാം പതിപ്പ് ആണ് ഇന്ന് പ്രക്ഷേപണം ചെയ്യുന്നത്. രാവിലെ 11.30നാണ് പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുക. എല്ലാ മാസവും അവസാന ഞായറാഴ്ചയാണ് മൻ കി ബാത്ത് പ്രക്ഷേപണം ചെയ്യുക. 2014 ഒക്ടോബർ മൂന്നിനായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ മൻ കി ബാത്ത് നടന്നത്.

എന്നാൽ ഇത്തവണത്തെ മൻ കി ബാത്തിന് ചില സവിശേഷതകളുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധി നൽകിയ സംഭാവനകളെ ആദരിക്കുന്നതിനായി ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിലാണ് ഇത്തവണ അഭിസംബോധന നടക്കുന്നത്. 2022 വർഷത്തെ ആദ്യത്തെ മൻ കി ബാത്ത് ആണിത്. രാജ്യത്തെമ്പാടുമുള്ള ജനങ്ങൾക്ക് മൻകി ബാത്ത് കേൾക്കുന്നതിനുള്ള സൗകര്യം വിവിധയിടങ്ങളിൽ ബിജെപി സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ 26നായിരുന്നു ഒടുവിൽ പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തത്. അതേസമയം കോവിഡ് വ്യാപനം ഉൾപ്പെടയുള്ള വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ജനങ്ങളോട് ഇന്ന് സംസാരിച്ചേക്കും.

admin

Recent Posts

21 തവണ “ഓം ശ്രീറാം” എഴുതിക്കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിയായി ചുമതലയേറ്റെടുത്ത് രാം മോഹൻ നായിഡു; വീഡിയോ വൈറൽ

വെള്ള കടലാസിൽ 21 തവണ "ഓം ശ്രീറാം" എന്ന് എഴുതിക്കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിയായി ചുമതലയേറ്റെടുത്ത് രാം മോഹൻ നായിഡു.…

1 min ago

കുവൈറ്റ് തീപിടിത്തം : ലോകകേരള സഭ ഉദ്ഘാടനം വൈകുന്നേരം 3 മണിയിലേക്ക് നീട്ടി ;സമ്മേളനം രാത്രിയിലും തുടരും

കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന സാഹചര്യത്തിൽ കേരള നിയമസഭാ സമുച്ചയത്തിൽ നാളെ നടക്കുന്ന…

22 mins ago

തിരുപ്പതിയെ തൊട്ടുകളിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ചന്ദ്രബാബു തുടങ്ങി |OTTAPRADHAKSHINAM|

ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് വിശ്വസിപ്പിച്ചവർ ഞെട്ടി ! തിരുപ്പതി ക്ഷേത്രത്തിന് ഇനി ചന്ദ്രബാബുവും പവൻ കല്യാണും കാവൽക്കാർ |CHANDRABABU…

28 mins ago

സിക്കിമിൽ പേമാരി തുടരുന്നു !മണ്ണിടിച്ചിലിൽ മൂന്ന് മരണം; മൂന്ന് പേരെ കാണാനില്ല

ഗാങ്ടോക്ക് : സിക്കിമിൽ പേമാരി തുടരുന്നു. കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ സംസ്ഥാനത്ത് മൂന്ന് പേർ മരിച്ചു. മൂന്ന് പേരെ…

51 mins ago

ഇനി പാക്ക താന പോറ അജ്ഞാതന്റെ ആട്ടത്തെ ! |MODI|

ഇന്ത്യ വിരുദ്ധർ ജാഗ്രതൈ ! അവൻ വീണ്ടും വരുന്നു ; മോദിയുടെ കണക്കുകൂട്ടലുകൾ ഇങ്ങനെ... |AJIT DOVEL| #ajithdovel #modi…

1 hour ago

ജി 7 ഉച്ചകോടി !പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലേക്ക് തിരിച്ചു ; നാളെ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച

ദില്ലി : ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലേക്ക് തിരിച്ചു. മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയ…

2 hours ago