പനാജി: 2016 ൽ ഉണ്ടായ മിന്നലാക്രമണത്തില്‍ പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഉറി ഭീകരാക്രമണത്തിനുശേഷം പരീക്കറെ ദേഷ്യത്തോടെയാണ് കാണപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉറിയില്‍ ഭീകരര്‍ 18 സൈനികരെ കൊലപ്പെടുത്തിയതിന്റെ ദേഷ്യം പരീക്കറുടെ മുഖത്ത് വ്യക്തമായിരുന്നു. ഉറി ആക്രമണത്തെ തുടര്‍ന്നു സൈന്യം രാത്രി മിന്നലാക്രമണം നടത്തിയപ്പോഴും പരീക്കറിന്റെ പങ്ക് നിര്‍ണായകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വ്യോമസേന അതിര്‍ത്തിയില്‍ നടത്തിയ മൂന്ന് വ്യോമാക്രമണങ്ങളിലും പരീക്കര്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നുവെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

