Thursday, September 24, 2026

പാലക്കാട് ചപ്പക്കാട് വനത്തിൽ നി​ന്നും മനുഷ്യന്റെ തലയോട്ടി, ദൂരൂഹത

പാലക്കാട്: പാലക്കാട് മുതലമട ചപ്പക്കാട് കാ​ട്ടി​ല്‍ നി​ന്നും മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. മു​ള​വെ​ട്ടാ​ന്‍ പോ​യ അ​യ്യ​പ്പ​ന്‍ എ​ന്ന​യാ​ളാ​ണ് ത​ല​യോ​ട്ടി ക​ണ്ട​ത്. ച​പ്പ​ക്കാ​ട് മൊ​ണ്ടി​പ​തി​ക്ക് മേ​ലെ ആ​ലാം​പാ​റ​യി​ല്‍ കാ​ടു​പി​ടി​ച്ചു​കി​ട​ന്ന സ്ഥ​ല​ത്ത് നി​ന്നു​മാ​ണ് ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ​ത്.

കഴിഞ്ഞ ഓഗസ്റ്റിൽ കാണാതായ യുവാക്കളിൽ ആരുടേതെങ്കിലുമാണോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ച​പ്പ​ക്കാ​ട് ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ സ്റ്റീ​ഫ​ന്‍, മു​രു​കേ​ശ​ന്‍ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഇവരിൽ ആരുടെയെങ്കിലും മൃതദേഹം ആണോയെന്ന് സംശയമുണ്ട്. 166 ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്.

ഇന്നലെ വൈകിട്ട് വനവിഭവം ശേഖരിക്കാൻ പോയ ചപ്പക്കാട്ട് സ്വദേശിയായ അയ്യപ്പനാണ് തലയോട്ടി ആദ്യം കണ്ടത്. ഇക്കാര്യം കാണാതായ യുവാക്കളുടെ കുടുംബമാണ് പൊലീസിനെ അറിയിച്ചത്.

ഫൊറൻസിക് പരിശോധനക്കായി തലയോട്ടി തൃശൂരിലെ ലാബിലേക്ക് അയക്കും. വനത്തിനകത്തെ തോട്ടിൽ നിന്നാണ് തലയോട്ടി കണ്ടെടുത്തത്. ക്രൈം​ബ്രാ​ഞ്ച്, കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ്, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ചിറ്റൂർ ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തിൽ സ്ഥ​ല​ത്തെ​ത്തി കാട്ടിനുള്ളിൽ പ​രി​ശോ​ധ​ന നടത്തി അന്വേഷണം ആ​രം​ഭി​ച്ചു.

Related Articles

Latest Articles