Tuesday, September 29, 2026

അമ്പായത്തോട്ടില്‍ സായുധ മാവോയിസ്റ്റുകളുടെ പ്രകടനം; പോസ്റ്റര്‍ പതിപ്പിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ മാവോയിസ്റ്റ് സംഘം സായുധ പ്രകടനം നടത്തി. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ അമ്പായത്തോട് ടൗണിലായിരുന്നു പ്രകടനം. സ്ത്രീ ഉള്‍പ്പടെയുള്ള സായുധരായ നാലംഗ മാവോവാദി സംഘമാണു പ്രകടനം നടത്തിയതെന്നാണു വിവരം.

ഇവര്‍ പോസ്റ്ററുകള്‍ പതിക്കുകയും ലഘുലേഖകള്‍ വിതരണവും ചെയ്യുകയും ചെയ്തു. കൊട്ടിയൂര്‍ വന്യജീവി സങ്കേതം വഴിയാണ് ഇവര്‍ ടൗണിലെത്തിയത്. പ്രകടനം നടത്തിയ മാവോവാദികള്‍ വനത്തിലേക്ക് തന്നെ തിരിച്ചുപോയി.

Related Articles

Latest Articles