Monday, January 5, 2026

ബിജെപി നേതാവിന്റെ വീടിന് നേരെ മാവോയിസ്റ്റ് ആക്രമണം; അനുജ് കുമാര്‍ സിങിന്റെ വീട് ബോംബിട്ട് തകര്‍ത്തു

പാറ്റ്‌ന: ബീഹാറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം എന്ന ആവശ്യമുന്നയിച്ച്‌ മാവോയിസ്റ്റുകള്‍ ബിജെപി നേതാവിന്റെ വീട് ബോംബിട്ട് തകര്‍ത്തു. ബിജെപി നേതാവ് അനുജ് കുമാര്‍ സിങിന്റെ വീടിന് നേര്‍ക്കാണ് ആക്രമണം നടന്നത്.

അക്രമികള്‍ അനുജ് കുമാര്‍ സിങിന്റെ അമ്മാവനെയും കുടുംബാംഗങ്ങളെയും മര്‍ദ്ദിച്ചവശരാക്കുകയും ചെയ്തു. അക്രമികളെ തടയാനെത്തിയ അയല്‍വാസികളെ മാവോയിസ്റ്റ് സംഘം ഭയപ്പെടുത്തിയ ശേഷമാണ് സ്ഥലം വിട്ടത്. മഗധ് പ്രദേശത്ത് നടക്കുന്ന വോട്ടെടുപ്പില്‍ ആരും വോട്ട് ചെയ്യാന്‍ പോകരുതെന്നാണ് ഭീഷണി മുഴക്കിയത്.

Related Articles

Latest Articles