Sunday, May 5, 2024
spot_img

ജെയ്‌ഷെ മുഹമ്മദ് ഭീകരനെതിരെ വീണ്ടും യുഎൻ പ്രമേയം:​ ചൈ​നയുടെ എ​തി​ര്‍പ്പിനെ മറികടക്കാൻ സമ്മര്‍ദ്ദം ശക്തമാക്കി അമേരിക്ക

വാ​ഷിം​ഗ്ട​ണ്‍: ജെ​യ്ഷെ മു​ഹ​മ്മ​ദ് നേതാവ് മ​സൂ​ദ് അ​സ്ഹ​റി​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തെ ചൈ​ന എ​തി​ര്‍​ത്ത​തോ​ടെ, ജെ​യ്ഷെ മു​ഹ​മ്മ​ദി​നെ ക​രി​മ്പ​ട്ടി​ക​യി​ല്‍​പ്പെ​ടു​ത്താ​നു​ള്ള പു​തി​യ പ്ര​മേ​യ​വു​മാ​യി അ​മേ​രി​ക്ക യു​എ​ന്‍ ര​ക്ഷാ സ​മി​തി​യി​ല്‍. ഫ്രാ​ന്‍​സ്, ബ്രി​ട്ട​ണ്‍ എ​ന്നി​വ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് അ​മേ​രി​ക്ക പു​തി​യ ക​ര​ട് പ്ര​മേ​യം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

യു​എ​ന്‍ ര​ക്ഷാ സ​മി​തി​യി​ല്‍ 15 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. പ്ര​മേ​യം അം​ഗീ​ക​രി​ക്ക​പ്പെ​ട്ടാ​ല്‍‌ മ​സൂ​ദ് അ​സ്ഹ​റി​ന് യാ​ത്രാ​വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തുകയും ലോ​ക​മെമ്പാ​ടു​മു​ള്ള ആ​സ്തി​ക​ള്‍ മ​ര​വി​പ്പി​ക്കുകയും ചെയ്യും . ആ​യു​ധ വി​ല​ക്കും ഉ​ണ്ടാ​കും. എ​ന്നാ​ല്‍ ചൈ​ന​യു​ടെ നീ​ക്ക​ത്തെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും പ്ര​മേ​യം അം​ഗീ​ക​രി​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത.

പ്ര​മേ​യ​ത്തി​ന്‍റെ ക​ര​ട് ബ്രി​ട്ട​ണ്‍, ഫ്രാ​ന്‍​സ് എ​ന്നീ രാ​ജ്യ​ങ്ങ​ള്‍​ക്ക് യു​എ​സ് കൈ​മാ​റി. ചൈ​ന മു​സ്‌​ലിം ഭീ​ക​ര​വാ​ദി​ക​ളെ സ​ഹാ​യി​ക്കു​ക​യാ​ണെ​ന്ന് അ​മേ​രി​ക്ക ആ​രോ​പി​ച്ചു. മു​സ്‌​ലിം വി​ഭാ​ഗ​ത്തോ​ട് ല​ജ്ജാ​ക​ര​മാ​യ കാ​പ​ട്യ​മാ​ണ് ചൈ​ന ന​ട​ത്തു​ന്ന​തെ​ന്ന് യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി മൈ​ക് പോം​പി​യോ പറഞ്ഞു. സ്വ​ന്തം രാ​ജ്യ​ത്ത് ചൈ​ന മു​സ്‌​ലിം​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍​ത്തുമ്പോ​ള്‍ മ​റു​ഭാ​ഗ​ത്ത് മു​സ്‌​ലിം ഭീ​ക​ര​വാ​ദ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും മൈ​ക് പോം​പി​യോ ട്വി​റ്റ​റി​ല്‍ കുറിച്ചു.

Related Articles

Latest Articles