കണ്ണൂർ: പേരാവൂരിൽ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകൾ എഴുതിയതെന്ന് കരുതപ്പെടുന്ന പോസ്റ്ററുകൾ. പേരാവൂർ ചെവിടിക്കുന്നിലെ വാടകക്കെട്ടിടത്തിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
‘ജലീലിന്‍റെ കൊലപാതകികൾക്ക് മാപ്പില്ല, തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക’ എന്നീ മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളിലുള്ളത്.
നേരത്തേ വയനാട്ടിലും തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മാവോയിസ്റ്റ് മേഖലകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി.
വയനാട്ടിലെ സ്ഥാനാർത്ഥികൾക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നും ഇന്‍റലിജന്‍സ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. വയനാട്ടിലെ എല്‍ഡിഎഫ്-എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ സൂചനകൾ ഉണ്ടായിരുന്നു.

