Saturday, September 19, 2026

ഹൗറ-ന്യൂഡല്‍ഹി പൂര്‍വ എക്‌സ്പ്രസ് പാളം തെറ്റി, പതിനാല് പേര്‍ക്ക് പരിക്ക്

കാണ്‍പൂര്‍: ഹൗറ -ന്യൂഡല്‍ഹി പൂര്‍വ എക്‌സ്പ്രസ് ട്രെയിന്റെ 12 കോച്ചുകള്‍ പാളം തെറ്റി. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചേ 12.30 ഓടെ കാണ്‍പൂരിന് സമീപമാണ് അപകടം സംഭവിച്ചത്‌.

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 45 പേരടങ്ങുന്ന സംഘം സ്ഥലത്തെത്തിയിട്ടുണ്ട്‌.

ട്രെയിന്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ഈ റൂട്ടിലൂടെയുള്ള പല ട്രെയിനുകളും വൈകും.

Related Articles

Latest Articles