Saturday, December 13, 2025

ചർച്ച പരാജയം; ‘മരക്കാര്‍’ തിയറ്ററിലേക്കില്ല; നിരാശയിൽ ആരാധകർ

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം (Movie) മരക്കാര്‍ അറബി കടലിന്റെ സിംഹം തിയറ്ററില്‍ റിലീസ് ചെയ്യില്ല. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരുമായി ഫിലിം ചേംബർ നടത്തിയ സമവായ ചർച്ച പരാജയപ്പെട്ടു. തീയേറ്റർ ഉടമകളുടെ വ്യവസ്ഥകൾ അംഗീകരിക്കാനാവില്ലെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചു. സിനിമ ഒടിടി റിലീസിലേക്ക് തന്നെ പോകുമെന്നാണ് സൂചന.

വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇരുപക്ഷവും തയ്യാറാകാതെ വന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. ഒടിടിയുടെ അത്ര തുക മരക്കാറിന് നല്‍കാന്‍ കഴിയില്ലെന്ന് ഫിയോക്ക് നിലപാട് സ്വീകരിച്ചു.തനിക്ക് തീയേറ്ററുകളിൽ നിന്നും 50 കോടി രൂപ വേണം. അതോടൊപ്പം സിനിമ തീയേറ്ററുകളിൽ 25 ദിവസമെങ്കിലും പ്രദർശിപ്പിക്കുമെന്ന മിനിമം ഗ്യാരന്റി നൽകണം. ഒരോ തീയേറ്ററിൽ നിന്നും 25 ലക്ഷം നൽകണം. നഷ്ടം വന്നാൽ ആ പണം തിരികെ നൽകില്ല. ലാഭം വന്നാൽ ലാഭവിഹിതം നൽകണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ആന്റണി പെരുമ്പാവൂർ മുന്നോട്ട് വെച്ചത്.

Related Articles

Latest Articles