margazhi ulsavam
പരമ്പരാഗത കർണാടക സംഗീതം , ഭരതനാട്യം തുടങ്ങിയ കലാരൂപങ്ങളുടെ വർണ്ണാഭമായ ചിത്രങ്ങളുമായാണ് നെതർലാൻഡിലെ ഹേഗ് നഗരം കഴിഞ്ഞ വാരാന്ത്യം കടന്നു പോയത് . 2019 ഡിസംബർ 07, 08 തീയതികളിൽ മദ്രാസ് കോറസാണ് മാർഗഴി ഉത്സവത്തിന്റെ നെതർലാന്റ്സ് പതിപ്പ് സംഘടിപ്പിച്ചത്. നെതർലാൻഡിലെയും യൂറോപ്പിലെയും ദക്ഷിണേന്ത്യൻ കലാപരിപാടികളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന മേളയിൽ നെതർലാൻഡിലെമ്പാടുമുള്ള സംഗീതജ്ഞരും നർത്തകരും വിവിധ കലാ സൃഷ്ടികൾ അവതരിപ്പിച്ചു.
2018 ൽ ആണ് നെതെര്ലാന്ഡ്സിലെ മാർഗഴി ഉത്സവത്തിന്റെ ഉദ്ഘാടന പതിപ്പ് മദ്രാസ് കോറസ് സംഘടിപ്പിച്ചത് . ഇത് മികച്ച വിജയത്തിന് സാക്ഷ്യം വഹിച്ചിരുന്നു. നിലവിലെ ഈ വർഷത്തെ രണ്ടാം പതിപ്പിൽ പാരീസിൽ നിന്നും റീയൂണിയൻ ദ്വീപിൽ നിന്നും വരെ ഉത്സവത്തിൽ പങ്കെടുക്കാൻ സംഗീതജ്ഞർ ഹേഗിലേക്ക് ഒഴുകി എത്തി.
ഈ രണ്ടാം പതിപ്പിൽ മദ്രാസ് കോറസിന്റെ ആദ്യ സംഗീത ആൽബമായ “ദി സ്പിരിറ്റ് ഓഫ് ലൈഫ്”, മ്യൂസിക് വീഡിയോ ആയ “ഇൻവെസ്റ്റ് ഇൻ യൂ ” എന്നിവയും പുറത്തിറങ്ങി.
ഭാരതീയ സംസ്കാരവും പാരമ്പര്യവും നെതർലാൻഡിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾക്ക് മദ്രാസ് കോറസിന് നിരുപാധികമായ പിന്തുണ തത്വമയി ടിവിയും നൽകി വരുന്നുണ്ട്. ഇതിന്റെ ആദരം എന്നവണ്ണം മദ്രാസ് കോറസിന്റെയും ഇന്ത്യൻ എംബസ്സിയുടെയും മെമന്റോ, നെതർലാൻഡ്‌സിലെ ഹേഗിലെ ഇന്ത്യൻ എംബസിയിലെ രണ്ടാമത്തെ സെക്രട്ടറിയും എച്ച്ഒസിയും ആയ പ്രണയ് സിൻഹ, തത്വമയിയുടെ ഡയറക്ടർ രതീഷ് വേണുഗോപാലിന് കൈ മാറി.
പ്രസിദ്ധ സംഗീതജ്ഞൻ ആയ ത്യാഗരാജ സ്വാമികളോട് ആദരവ് പ്രകടിപ്പിക്കുന്നതിനായി മദ്രാസ് കോറസ് 2020 ഫെബ്രുവരി 15 ന് നെതർലാൻഡിൽ “ത്യാഗരാജ ആധാരാന” യുടെ മൂന്നാം പതിപ്പ് നടത്തുമെന്നും അറിയിച്ചു. . മദ്രാസ് കോറസിനെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക്, www.madraschorus.com സന്ദർശിച്ച് അവരുടെ സോഷ്യൽ മീഡിയ പേജിൽ അവരെ പിന്തുടരാവുന്നതാണ്.
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…