Tuesday, May 7, 2024
spot_img

കലയുടെ സാഗരവീചികളുമായി മാർഗ്ഗഴി ഉത്സവം..സംഗീത, നൃത്ത വിസ്‌മയം പെയ്തിറങ്ങിയ ഹേഗ് നഗരം

പരമ്പരാഗത കർണാടക സംഗീതം , ഭരതനാട്യം തുടങ്ങിയ  കലാരൂപങ്ങളുടെ വർണ്ണാഭമായ ചിത്രങ്ങളുമായാണ്  നെതർലാൻഡിലെ ഹേഗ് നഗരം കഴിഞ്ഞ  വാരാന്ത്യം   കടന്നു പോയത് . 2019 ഡിസംബർ 07, 08 തീയതികളിൽ മദ്രാസ് കോറസാണ് മാർഗഴി ഉത്സവത്തിന്റെ നെതർലാന്റ്സ് പതിപ്പ് സംഘടിപ്പിച്ചത്. നെതർലാൻഡിലെയും യൂറോപ്പിലെയും ദക്ഷിണേന്ത്യൻ കലാപരിപാടികളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന മേളയിൽ നെതർലാൻഡിലെമ്പാടുമുള്ള സംഗീതജ്ഞരും നർത്തകരും വിവിധ കലാ സൃഷ്ടികൾ അവതരിപ്പിച്ചു.

2018 ൽ ആണ് നെതെര്ലാന്ഡ്സിലെ മാർഗഴി ഉത്സവത്തിന്റെ ഉദ്ഘാടന പതിപ്പ് മദ്രാസ് കോറസ് സംഘടിപ്പിച്ചത് . ഇത് മികച്ച വിജയത്തിന് സാക്ഷ്യം വഹിച്ചിരുന്നു. നിലവിലെ ഈ വർഷത്തെ രണ്ടാം പതിപ്പിൽ പാരീസിൽ നിന്നും റീയൂണിയൻ ദ്വീപിൽ നിന്നും വരെ  ഉത്സവത്തിൽ പങ്കെടുക്കാൻ സംഗീതജ്ഞർ ഹേഗിലേക്ക് ഒഴുകി എത്തി.

ഈ രണ്ടാം പതിപ്പിൽ മദ്രാസ് കോറസിന്റെ ആദ്യ സംഗീത ആൽബമായ “ദി സ്പിരിറ്റ് ഓഫ് ലൈഫ്”, മ്യൂസിക് വീഡിയോ ആയ  “ഇൻവെസ്റ്റ് ഇൻ യൂ ” എന്നിവയും പുറത്തിറങ്ങി.


ഭാരതീയ സംസ്കാരവും പാരമ്പര്യവും നെതർലാൻഡിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾക്ക് മദ്രാസ് കോറസിന് നിരുപാധികമായ പിന്തുണ തത്വമയി ടിവിയും  നൽകി വരുന്നുണ്ട്. ഇതിന്റെ ആദരം എന്നവണ്ണം മദ്രാസ് കോറസിന്റെയും ഇന്ത്യൻ എംബസ്സിയുടെയും മെമന്റോ, നെതർലാൻഡ്‌സിലെ ഹേഗിലെ ഇന്ത്യൻ എംബസിയിലെ രണ്ടാമത്തെ സെക്രട്ടറിയും എച്ച്ഒസിയും ആയ പ്രണയ് സിൻഹ​, ​തത്വമയിയുടെ ഡയറക്ടർ രതീഷ് വേണുഗോപാലിന്  കൈ മാറി.

പ്രസിദ്ധ സംഗീതജ്ഞൻ ​ആയ ത്യാഗരാജ സ്വാമികളോട്  ആദരവ് പ്രകടിപ്പിക്കുന്നതിനായി മദ്രാസ് കോറസ് 2020 ഫെബ്രുവരി 15 ന് നെതർലാൻഡിൽ “ത്യാഗരാജ ആധാരാന” യുടെ മൂന്നാം പതിപ്പ് നടത്തുമെന്നും അറിയിച്ചു. . മദ്രാസ് കോറസിനെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക്, www.madraschorus.com സന്ദർശിച്ച് അവരുടെ സോഷ്യൽ മീഡിയ പേജിൽ അവരെ പിന്തുടരാവുന്നതാണ്.

Related Articles

Latest Articles