Categories: InternationalSports

ടെന്നീസിലെ ഗ്ലാമര്‍ താരം മരിയ ഷറപ്പോവ വിവാഹിതയാകുന്നു; വരന്റെ ചിത്രങ്ങൾ‌ പങ്കുവച്ച് താരം

മോസ്കോ : ടെന്നീസിലെ ഗ്ലാമർ താരം റഷ്യയുടെ മരിയ ഷറപ്പോവ വിവാഹിതയാകുന്നു. ബ്രിട്ടിഷ് വ്യവസായി അലക്സാണ്ടർ ജിൽക്സാണ് വരൻ. മുപ്പത്തിമൂന്നുകാരിയായ ഷറപ്പോവ ഈ വർഷം ഫെബ്രുവരിയിൽ പ്രൊഫഷണൽ ടെന്നീസിൽനിന്ന് വിരമിച്ചിരുന്നു. 41കാരനായ അലക്സാണ്ടർ ജിൽക്സുമായി വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഷറപ്പോവ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തുകയായിരുന്നു. ആദ്യ കാഴ്ചയിൽത്തന്നെ ഞാൻ യെസ് പറഞ്ഞു. ഇത് നമ്മുടെ കൊച്ചു രഹസ്യമായിരുന്നു. അല്ലേ? – അലക്സാണ്ടർ ജിൽക്സിനൊപ്പമുള്ള ചിത്രങ്ങൾ‌ പങ്കുവച്ച് ഷറപ്പോവ കുറിച്ചു.

സെർബിയയിൽ ജനിച്ച ഷറപ്പോവ ലോക ഒന്നാം നമ്പർ താരമായിരുന്നു. 2004ൽ 17ാം വയസിൽ വിമ്പിൾഡൻ ജേതാവായി. 2005ൽ ലോക ഒന്നാം നമ്പർ താരമായി. 2006ൽ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം, 2008ൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം, 2012ൽ ഫ്രഞ്ച് ഓപ്പൺ കിരീടം, ലണ്ടൻ ഒളിംപിക്സിൽ വെള്ളി തുടങ്ങിയവ സ്വന്തമാക്കി. 2016ൽ നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ വിലക്കു നേരിട്ടെങ്കിലും 2017ൽ മത്സരരംഗത്തേക്കു തിരിച്ചെത്തി. പക്ഷേ, പഴയ ഫോമിലേക്ക് ഉയരാൻ സാധിച്ചില്ല. ഷറപ്പോവ 373ാം റാങ്കിലിരിക്കെയാണ് വിരമിച്ചത്.

B4 Admin

Recent Posts

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR അല്ലെന്ന് അമിത് ഷാ

ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…

9 hours ago

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ 2026ലെ പട്ടിക പുറത്ത്. പാപ്പുവ ന്യൂ ഗിനിയ ഒന്നാമത്, ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനും സിറിയയും ആദ്യ പത്തില്‍

ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…

9 hours ago

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…

10 hours ago

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

17 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

18 hours ago