Wednesday, December 17, 2025

മാഷാ അല്ലാഹ്..പാൽ പോലെയുള്ള ശരീരം !!!തമന്ന ഭാട്ടിയയെക്കുറിച്ചുള്ള പരാമർശത്തിൽ നടൻ അന്നൂ കപൂറിനെതിരെ വ്യാപക വിമർശനം; തനിക്ക് മകളോ പേരക്കുട്ടികളോ ഇല്ലേ എന്ന് സോഷ്യൽ മീഡിയ

ദില്ലി : ‘വിക്കി ഡോണർ’ എന്ന ചിത്രത്തിലെ വേഷത്തിലൂടെയും ശ്രദ്ധേയനായ ബോളിവുഡ് നടൻ അന്നൂ കപൂർ നടി തമന്ന ഭാട്ടിയയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വിവാദത്തിൽ. നടനെതിരെ സാമൂഹ മാദ്ധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്.

‘സ്ത്രീ 2’ എന്ന ചിത്രത്തിലെ തമന്നയുടെ ‘ആജ് കി രാത്’ എന്ന ഗാനത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ അന്നൂ കപൂർ നടത്തിയ പരാമർശങ്ങളാണ് വലിയ വിമർശനത്തിന് കാരണമായത്. തമന്നയുടെ ശരീരത്തെ ‘ദൂധിയാ ബദൻ’ (പാൽ നിറമുള്ള ശരീരം) എന്ന് വിശേഷിപ്പിച്ചതാണ് നെറ്റിസൺസിനെ ചൊടിപ്പിച്ചത്.

യൂട്യൂബർ ശുഭംകർ മിശ്രയുടെ പോഡ്‌കാസ്റ്റിലാണ് അന്നൂ കപൂർ പങ്കെടുത്തത്. സമകാലിക ഗാനങ്ങളെക്കുറിച്ചും ഉള്ളടക്കത്തിൻ്റെ വൈറൽ സാധ്യതകളെക്കുറിച്ചും സംസാരിക്കുന്നതിനിടെയാണ് ‘ആജ് കി രാത്’ എന്ന ഗാനം ചർച്ചയായത്. തമന്ന ഭാട്ടിയയുടെ ആരാധകനാണോ എന്ന അവതാരകൻ്റെ ചോദ്യത്തിന് മറുപടിയായി അന്നൂ കപൂർ പ്രതികരിച്ചത് *”മാഷാ അല്ലാഹ്, ക്യാ ദൂധിയാ ബദൻ ഹെ (ദൈവമേ, എന്തൊരു പാൽ നിറമുള്ള ശരീരമാണ് അവൾക്കുള്ളത്). എന്നായിരുന്നു.

തമന്ന അടുത്തിടെ ഈ ഗാനം കുട്ടികളെ ഉറക്കാനാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞതിനോടുള്ള പ്രതികരണമായി അന്നൂ കപൂർ തൻ്റെ പരാമർശങ്ങൾ തുടർന്നു

” അവർ സ്വന്തം ഗാനം കൊണ്ടും, ശരീരസൗന്ദര്യം കൊണ്ടും, പാൽ നിറമുള്ള മുഖം കൊണ്ടും ഞങ്ങളുടെ കുട്ടികളെ ഉറക്കുകയാണെങ്കിൽ, അത് നല്ല കാര്യമാണ്. നമ്മുടെ രാജ്യത്തെ കുട്ടികൾ നല്ലതും ആരോഗ്യകരവുമായ ഉറക്കം ഉറങ്ങുകയാണെങ്കിൽ, അത് രാജ്യത്തിന് ഒരു വലിയ അനുഗ്രഹമാകും. അവർക്ക് മറ്റ് ആഗ്രഹങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ, അത് നിറവേറ്റാനുള്ള കഴിവ് ദൈവം അവർക്ക് നൽകട്ടെ. അതാണ് എൻ്റെ അനുഗ്രഹം.”)”-അന്നൂ കപൂർ പറഞ്ഞു.

69-കാരനായ നടൻ്റെ ഈ പ്രതികരണം സാമൂഹ മാദ്ധ്യമങ്ങളിൽ വലിയ വിമർശനമാണ് ക്ഷണിച്ചുവരുത്തിയത്. നിരവധി ഉപയോക്താക്കൾ അന്നൂ കപൂർ മാന്യത കാണിക്കണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. നിങ്ങൾക്ക് ഒരു മകളോ പേരക്കുട്ടികളോ ഇല്ലേ?” “ഞാൻ തമന്നയുടെ ആരാധകനല്ല… പക്ഷേ ഒരു സ്ത്രീയെക്കുറിച്ച് ഇത്തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കുന്നത് എത്രത്തോളം തെറ്റാണ്. അങ്ങനെ പോകുന്നു പ്രതികരണങ്ങൾ. വിഷയം വിവാദമായതിനെ തുടർന്ന് അന്നൂ കപൂറോ തമന്ന ഭാട്ടിയയോ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

Related Articles

Latest Articles