പത്തനംതിട്ട : സ്ഥിരമായി മാസ്ക് ധരിച്ചെത്തി ഗേൾസ് ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ വ്യക്തിയുടെ വീഡിയോ എടുത്ത് പോലീസിൽ പരാതി നൽകി പെൺകുട്ടികൾ. പത്തനംതിട്ടയിൽ (Pathanamthitta) ആണ് സംഭവം.സ്ഥിരമായി ഇയാൾ ഹോസ്റ്റലിന് മുന്നിൽ എത്തി ലൈംഗിക ചേഷ്ടകൾ കാണിക്കുമെന്നാണ് പെൺകുട്ടികൾ നൽകിയ പരാതിയിൽ പറയുന്നത്.
ഇത് സഹിക്കവയ്യാതെയാണ് ഇയാളുടെ ദൃശ്യങ്ങൾ പകർത്തി ഹോസ്റ്റലിലെ പെൺകുട്ടികൾ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഹോസ്റ്റലിന് സമീപത്തുള്ള ഒരാളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ഇരുചക്രവാഹനത്തിലെത്തിയ ആളാണ് സ്ഥിരമായി നഗ്നത പ്രദർശനം നടത്തുന്നത്. ഹെൽമറ്റും മാസ്കും ധരിച്ചാണ് എത്താറുള്ളത്. 45 വയസ് പ്രായം തോന്നിക്കുന്നുണ്ടെന്നും പെൺകുട്ടികൾ പറയുന്നു.
കഴിഞ്ഞ കുറേ ദിവസമായി ഇയാൾ ഹോസ്റ്റലിന് മുന്നിലെത്തി ലൈംഗിക ചേഷ്ടകൾ കാണിക്കുന്നുണ്ട്. പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മദ്ധ്യവയസ്കനെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. എന്നാൽ വീഡിയോയിൽ നിന്നും ബൈക്കിന്റെ നമ്പർ ലഭിച്ചിട്ടില്ല.
ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…
മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !
സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…
ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…
ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാനിലെ ഹിർപോറയിൽ…
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. വേദന ശക്തമായപ്പോഴാണ്…