actor-tovino-shared-video-of-birthday-celebration
കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ സൂപ്പർ ഹീറോ എന്ന് വിശേഷിപ്പിക്കുന്ന നടൻ ടൊവിനോ തോമസിന്റെ പിറന്നാൾ. നിരവധിപേരാണ് താരത്തിന് ആശംസകൾ നേർന്നത്. ഇപ്പോഴിതാ പിറന്നാൾ ആശംസിച്ച ആരാധകർക്കും സുഹൃത്തുക്കൾക്കും നന്ദി അറിയിച്ച് നടൻ എത്തിയിരിക്കുകയാണ്.
കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ പങ്കുവെച്ചാണ് താരത്തിന്റെ കുറിപ്പ്. ഫോണും നെറ്റ് വർക്കും ഒന്നും ഇല്ലാത്ത സ്ഥലത്തായിരുന്നു പിറന്നാൾ ദിനം ചിലവിട്ടതെന്നും അതുകൊണ്ടാണ് ആശംസകൾക്ക് മറുപടി നൽകാൻ കഴിയാതെ പോയതെന്നും താരം കുറിച്ചു.
ടൊവിനോയുടെ പോസ്റ്റ്
”അതിമനോഹരമായ ആളുകളുമായി ഒരു വർഷം കൂടി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണെന്ന് കരുതുന്നു, അതിരുകൾക്കപ്പുറം സ്വീകാര്യത നേടിയ റിലീസുകൾ ഉണ്ടായിരുന്നു, നിങ്ങളോട് പറയാൻ ഒരുപാട് കഥകളും നിങ്ങൾക്ക് സമ്മാനിക്കാൻ ഒരുപാട് കഥാപാത്രങ്ങളുമായി മറ്റൊരു വർഷത്തിനായി ഞാൻ കാത്തിരിക്കുകയാണ്.
ഇന്ന് നിങ്ങൾ എനിക്ക് നൽകിയ എല്ലാ സ്നേഹത്തിനും ഊഷ്മളതയ്ക്കും നന്ദി!
നെറ്റ്‌വർക്കും, ഫോണും ഇല്ലാത്ത ഒരിടത്ത് എന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം കുറച്ച് സമയം ചെലവഴിക്കാൻ കഴിഞ്ഞു.
അതിനാൽ തന്നെ ഞാൻ മറുപടി നൽകാതിരുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു.
നിങ്ങളുടെ എല്ലാ സന്ദേശങ്ങളും വായിച്ചെന്ന് ഞാൻ ഉറപ്പാക്കും, നിങ്ങളോട് ഓരോരുത്തരോടും ഞാൻ നന്ദിയുള്ളവനാണ്. സ്നേഹവും പിന്തുണയുമായി ഒരു വർഷം കൂടി എന്നോടൊപ്പം നിന്നതിന് നന്ദി.
കുടുംബം, സുഹൃത്തുക്കൾ, സിനിമ, യാത്രകൾ, കഥകൾ തുടങ്ങി ജീവിതത്തിലെ മനോഹരമായ എല്ലാ കാര്യങ്ങൾക്കും ചിയേർസ്… സ്നേഹപൂർവം നിങ്ങളുടെ ടൊവിനോ” താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.”
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…