Monday, May 6, 2024
spot_img

മാസ്ക് ധരിച്ചെത്തി ഗേൾസ് ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം; വീഡിയോ എടുത്ത് പോലീസിന് പരാതി നൽകി പെൺകുട്ടികൾ

പത്തനംതിട്ട : സ്ഥിരമായി മാസ്ക് ധരിച്ചെത്തി ഗേൾസ് ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ വ്യക്തിയുടെ വീഡിയോ എടുത്ത് പോലീസിൽ പരാതി നൽകി പെൺകുട്ടികൾ. പത്തനംതിട്ടയിൽ (Pathanamthitta) ആണ് സംഭവം.സ്ഥിരമായി ഇയാൾ ഹോസ്റ്റലിന് മുന്നിൽ എത്തി ലൈംഗിക ചേഷ്ടകൾ കാണിക്കുമെന്നാണ് പെൺകുട്ടികൾ നൽകിയ പരാതിയിൽ പറയുന്നത്.

ഇത് സഹിക്കവയ്യാതെയാണ് ഇയാളുടെ ദൃശ്യങ്ങൾ പകർത്തി ഹോസ്റ്റലിലെ പെൺകുട്ടികൾ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഹോസ്റ്റലിന് സമീപത്തുള്ള ഒരാളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ഇരുചക്രവാഹനത്തിലെത്തിയ ആളാണ് സ്ഥിരമായി നഗ്നത പ്രദർശനം നടത്തുന്നത്. ഹെൽമറ്റും മാസ്‌കും ധരിച്ചാണ് എത്താറുള്ളത്. 45 വയസ് പ്രായം തോന്നിക്കുന്നുണ്ടെന്നും പെൺകുട്ടികൾ പറയുന്നു.

കഴിഞ്ഞ കുറേ ദിവസമായി ഇയാൾ ഹോസ്റ്റലിന് മുന്നിലെത്തി ലൈംഗിക ചേഷ്ടകൾ കാണിക്കുന്നുണ്ട്. പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മദ്ധ്യവയസ്‌കനെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. എന്നാൽ വീഡിയോയിൽ നിന്നും ബൈക്കിന്റെ നമ്പർ ലഭിച്ചിട്ടില്ല.

Related Articles

Latest Articles