Tuesday, December 23, 2025

സെക്രട്ടറിയേറ്റില്‍ കൂട്ടസ്ഥലംമാറ്റം; മുട്ടില്‍ വനംകൊള്ളയെ എതിര്‍ത്തവരെ പറപ്പിച്ച് ഇടതുസര്‍ക്കാര്‍

തിരുവനന്തപുരം : മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റില്‍ കൂട്ടസ്ഥലംമാറ്റം. മരംമുറിക്കാന്‍ അനുമതി നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കം ക്രമവിരുദ്ധമാണെന്ന് ഫയലില്‍ എഴുതിയ അഡീഷണല്‍ സെക്രട്ടറി ഗിരിജാകുമാരിയെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റി. സെക്രട്ടറിയേറ്റ് അസോസിയേഷന്‍
പ്രസിഡന്റ് കൂടിയായ ബെന്‍സിയെ റവന്യൂ വകുപ്പില്‍ നിന്ന് കാര്‍ഷിക കടാശ്വാസ കമ്മീഷനിലേക്കാണ് സ്ഥലംമാറ്റിയത്.

റവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറി സന്തോഷ് കുമാറിനെ തദ്ദേശ വകുപ്പിലേക്കും മരംമുറിയുമായി ബന്ധപ്പെട്ട് വിവരാവകാശം നല്‍കിയ അണ്ടര്‍ സെക്രട്ടറി ശാലിനിയോട് ലീവില്‍ പോകാനുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മരങ്ങള്‍ മുറിക്കാന്‍ പാടില്ലെന്ന് ഗിരിജകുമാരി ഫയലില്‍ എഴുതിയതിന് മറുപടിയായിട്ടാണ് മരംമുറിക്കാന്‍ ആരുടേയും അനുമതി ആവശ്യമില്ലെന്നു മരംമുറി തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും റവന്യൂ മന്ത്രിയായിരുന്ന ഇ.ചന്ദ്രശേഖരന്‍ ഫയലില്‍ കുറിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles